അതിരു കടക്കുന്ന ഹൈന്ദവ നിന്ദ…..
ഇന്നലെ ഹൈക്കോടതി തള്ളിക്കളഞ്ഞ ഒരു സർക്കാർ പ്രായോജിത പൊതുതാൽപര്യ ഹർജി മാധ്യമങ്ങളിൽ ആരുടേയും സജീവ ശ്രദ്ധയിൽ പെട്ടു കാണില്ല. പക്ഷേ എന്താണ് പിണറായി സർക്കാരിന്റെ ഗൂഡ ലക്ഷ്യമെന്ന് വീണ്ടും ചൂണ്ടിക്കാണിക്കുന്നതായിരുന്നു, ഇതും .അയ്യപ്പ വിശ്വാസികൾ ഇതൊക്കെ മനസ്സിലാക്കാതെ ഇരുന്നാൽ ഭാവിയിൽ ഹിന്ദു സമൂഹം നേരിടാൻ പോകുന്ന കൂട്ടായ വിപത്തുകളുടെ ഗതി ഒട്ടേറെ വർദ്ധിക്കും.
ഓട്ട ഖജനാവുമായി ആദ്യം സംസ്ഥാന സർക്കാർ ശ്രീ അനന്തശയനനായ പദ്മനാഭസ്വാമിയുടെ കലവറകളിലെ സുവർണ നിധിയിൽ ആർത്തി പൂണ്ട് നോട്ടമിട്ടു. പക്ഷേ സംഗതി കോടതി കയറിയതിനാൽ ഉദ്ദേശ് പൂർണമാക്കാൻ കഴിഞ്ഞില്ല .എന്നാൽ പിന്നെ ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം രാത്രിയിൽ ഇരുട്ടുപരന്നു കിടക്കുമ്പോൾ സൂര്യോദയത്തിനു മുൻപേ തന്നെ പോലീസ് ബലപ്രയോഗത്തിലൂടെ സർക്കാർ ദേവസ്വം ബോർഡിന്റെ കൈപ്പിടിയിലാക്കി. ഇപ്പോൾ നോട്ടം ശബരിമല മാത്രമല്ല ചുറ്റുമുള്ള കാനന ഭൂമിയും പന്തളം കൊട്ടാരവും സ്വത്തുക്കളും നൂറിലധികം കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങളിലേക്കും.
കുറുക്കന്റെ കണ്ണ് എന്നും കോഴിക്കൂട്ടിൽ എന്ന മട്ടിൽ തന്നെ.
വിഷയത്തിലേക്കു വരുമ്പോൾ ആദ്യം പറഞ്ഞ ഹർജിയിൽ ശബരിമലയിൽ പന്തളം കൊട്ടാരത്തിനും താഴമൺ തന്ത്രി കുടുംബത്തിനും അവകാശമില്ലെന്ന് പ്രഖ്യാപിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ആ ഹർജിയാണ് ഹൈക്കോടതി ഇന്നലെ തള്ളിയത് എന്നത് വളരെ ശ്രദ്ധേയമാണ് . കൂടാതെ തിരുവാഭരണം ദേവസ്വം ബോർഡിന്റെയാണെന്ന് പ്രഖ്യാപിക്കണം എന്നും ആവശ്യമുണ്ടായിരുന്നു.
പക്ഷെ ഒരു സമൂഹത്തിന്റെ മതപരമായ ആചാര വിശ്വാസത്തിൽ ഇടപെടാൻ കോടതിക്ക് എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കാൻ ഈ ഹർജിക്കാരന് കഴിഞ്ഞില്ല ഈകാരണം കൊണ്ടാണ് കോടതി ഹർജി തള്ളിയത്.
മാധ്യമങ്ങൾ ഒന്നും തന്നെ ഈ വിധിയെ കണ്ടതായി നടിച്ചില്ല . കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത് .പ്രധാനപ്പെട്ട നാലു ആവശ്യങ്ങളാണ് കോടതി മുൻപാകെ ഈ ഹർജിക്കാരൻ സമർപ്പിച്ചത്
ഒന്ന്: ശബരിമല ക്ഷേത്രത്തിന്മേലോ അതിന്റെ ആസ്തികളിലോ പന്തളം രാജ കുടുംബത്തിന് ഒരു അവകാശവുമില്ല, അധികാരവുമില്ല.
രണ്ട് : താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയിലോ മറ്റ് ക്ഷേത്രങ്ങളിലോ താന്ത്രിക അവകാശങ്ങളില്ല.
മൂന്ന്: താന്ത്രികാവകാശങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതല്ല. ദേവസ്വം നിയമനമാണ്.
നാല് : ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ മേല്‍ശാന്തിമാരായി ഹിന്ദു സമൂഹത്തിലെ യോഗ്യതയുള്ളവര്‍ക്ക് ലഭിക്കുമാറാകണം.
അതിനോട് ചേർന്ന് മറ്റു ചില ആവശ്യങ്ങളും ഉണ്ടായിരുന്നു
ഒന്ന്: പന്തളം രാജ കുടുംബത്തില്‍ നിന്ന് തിരുവാഭരണം ദേവസ്വം ബോര്‍ഡ് വീണ്ടെടുത്തു
ട്രഷറിയിൽ സൂക്ഷിക്കണം. അത് വേണ്ടവിധത്തിൽ പരിശോധിച്ചു എല്ലാമുണ്ടോ എന്ന് ഉറപ്പാക്കണം.
രണ്ട് : അയ്യപ്പന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് മനസിലാക്കി നഷ്ടം ഈടാക്കാന്‍ പന്തളം കൊട്ടാരത്തിനെ തിരെ നടപടിയെടുക്കണം.
മൂന്ന്: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കണം; അതില്‍നിന്ന് നിയമനം നടത്തണം. നറുക്കെടുപ്പ് നടത്തുന്ന ഇന്നത്തെ രീതി ഉപേക്ഷിക്കണം.
മുതിർന്ന മാധ്യമപ്രവർത്തകനായ കെ വി എസ് ഹരിദാസ് അല്ലാതെ ആരും തന്നെ ഇത് ഹർജി തള്ളിയ വിവരം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല .
ശബരിമല വിഷയം വിവാദമായി നിൽക്കുന്ന സന്ദർഭത്തിൽ സുപ്രധാന വിധിയാണ് .ആസൂത്രിതനീക്കങ്ങൾക്കു മുന്നോടിയായി കച്ചമുറുക്കുന്നവർക്കും ഇതൊരു തിരിച്ചടിയാണ് .മറിച്ചു ഈ ഹർജി കോടതി ഫയലിൽ സ്വീകരിച്ചെങ്കിൽ മാമാ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചേനേ, അന്തി ചർച്ചകൾ ചൂടപ്പം പോലെ നിരത്തിയേനെ. സി പി എം നേതാക്കൾ അധര വ്യായാമം നടത്തിയേനെ . അമേരിക്കയിൽ പോലും സേവ് ശബരിമലയെന്ന പ്ലക്കാർഡ് ഉയർത്താൻ ആളുണ്ടെങ്കിൽ അത് വിശ്വാസത്തിന്റെ കൂട്ടായ്മയാണ് .ഈ സർക്കാരിന്റെ കീഴിൽ ഹൈന്ദവ സമൂഹം സുരക്ഷിതമല്ലെന്നതിന്റെ പ്രതിഫലനവും .യുവതി പ്രവേശനത്തിൽ തന്ത്രി പരിഹാരക്രിയ നടത്തിയതിനെ കോടതിയലക്ഷ്യമെന്നു ദുർവ്യാഖ്യാനം ചെയ്യുന്ന അസുരമനസ്സുകൾക്കും ഈ വിധി ഒരു പാഠമാണ്.കാരണം ആചാരലംഘനത്തിനാണ് തന്ത്രി പരിഹാരം നടത്തിയത് , കോടതി വിധിക്കെതിരെയല്ല .അത്രയെങ്കിലും മനസ്സിലാക്കാൻ വിവരം വേണം . ഈ രണ്ടു ദിവസം കേരളം കത്തിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വവും ഈ സർക്കാരിനാണ്.പരിഹാസം നിറഞ്ഞ മുഖ്യന്റെ കൊലച്ചിരി ഇന്നാട്ടിലെ ഒന്നര കോടിയിലേറെ ഹൈന്ദവർക്കു
നേരെയുള്ള ധാർഷ്ട്യത്തിന്റെ ,അവജ്ഞയുടെ ,അഹന്ത നിറഞ്ഞ ചിരിയാണ് .സ്വന്തം പാർട്ടിയിലുള്ള വിശ്വാസികൾ
പോലും അടിമകളെ പോലെ പ്രതികരിക്കാൻ സാധിക്കാതെ തങ്ങളുടെ നിസ്സഹായതയിൽ മൗനം പാലിക്കുകയാണ് .ഓർക്കുക ഒരുചരിത്രത്തിലും ഭരണകാലത്തല്ലാതെ ദുർഭരണങ്ങളെ ആരും വാഴ്ത്തിയിട്ടില്ല .വിലയിരുത്തലുകൾ വരുന്നത് ഈ സിംഹാസനങ്ങൾ തകരുമ്പോഴാണ് .ഇന്നു നാം കാണുന്ന ഈ ഫാസിസ്റ്റ് വാഴ്ത്തൽ ഗതികേടിന്റെ ,നിസ്സഹായതയുടെ ,പ്രതിഫലനവും പ്രതികരണവുമാണ് ,
സത്യത്തിന്റെയല്ല .
അതുകൊണ്ടു ആർത്തട്ടഹസിക്കു ,ആർമാദിക്കു ആവോളം.
ഉദയമുണ്ടെങ്കിൽ അസ്തമനവും അനിവാര്യം എന്നു തിരിച്ചറിയേണ്ട കാലം സഖാക്കൾക്ക് വിദൂരമല്ല
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…