ദില്ലി : ഇന്ത്യയുമായി വ്യാപാരബന്ധം വിച്ഛേദിച്ച പാകിസ്ഥാന്റെ തീരുമാനം അവര്ക്ക് തന്നെ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് വിദഗ്ധര്.
വ്യാപാരത്തിനുള്ള ഉത്പന്നങ്ങള്ക്കായി പാക്കിസ്ഥാന് ഇന്ത്യയെയാണ് ആശ്രയിക്കുന്നതെന്നിരിക്കെ ഈ തീരുമാനം അവര്ക്ക് കോടികളുടെ ബാദ്ധ്യത വരുത്തിവയ്ക്കും . കയറ്റുമതിയുടെ കാര്യത്തില് ദുര്ബ്ബലമാണെന്നതിനാല് പ്രതിസന്ധി മറികടക്കാന് പുതിയ വഴികള് പാകിസ്ഥാന് തേടേണ്ടി വരുമെന്നും വിദഗ്ധര് ചൂണ്ടികാണിക്കുന്നു.
ജൈവവളങ്ങള്, പരുത്തി, പ്ലാസ്റ്റിക്, ചായങ്ങള് തുടങ്ങിയ ഉല്പന്നങ്ങള്ക്ക് ദക്ഷിണേഷ്യന് രാജ്യങ്ങളില് വലിയ പ്രിയമായതിനാല് ഇന്ത്യയ്ക്ക് പുതിയ വിപണി കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല് ഇതിനായി പാക്കിസ്ഥാന് ഇന്ത്യയുടെ ഉപഭോക്തൃ രാജ്യങ്ങളെ ആശ്രയിക്കണം. ഇന്ത്യയില് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിരുന്ന ഈ വസ്തുക്കള് പാക്കിസ്ഥാന് ഇനി മറ്റുള്ളവരില് നിന്ന് ഇരട്ടി വില കൊടുത്ത് വാങ്ങേണ്ടിവരും. ഇത് അവരുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമാകുമെന്നാണ് സാന്പത്തിക വിദഗ്ദരുടെ പക്ഷം.
കഴിഞ്ഞ ആറ് മാസമായി ഭാഗികമായി കച്ചവടം നിര്ത്തിവച്ചിരിക്കുന്നതിനാല് പാക്കിസ്ഥാന്റെ സാമ്പത്തിക വളര്ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അനുദിനം സാമ്പത്തിക സ്ഥിതി താഴേയ്ക്ക് നീങ്ങുന്നതിനാല് തന്നെ ഇന്ധന വില വര്ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്.
രാഷ്ട്രീയ താല്പര്യങ്ങള് മുന്നിര്ത്തിയുള്ള പാക്കിസ്ഥാന്റെ തീരുമാനം ആഗോള വ്യാപാര നിയമങ്ങള് ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന് വ്യാപാരമേഖലയുടെ സ്വാധീനം ലോകരാഷ്ട്രങ്ങള്ക്കിടയിലും വര്ധിച്ചു വരുന്ന സാഹചര്യവും പാകിസ്ഥാന് തലവേദനയുണ്ടാക്കുന്നുണ്ട്. വ്യാപാരത്തിനായി പാകിസ്ഥാന് ദുബായിയുമായി ബന്ധപ്പെട്ടെന്നാണ് സൂചന. എന്നാല് ഇന്ത്യയും ദുബായിയും തമ്മിലുള്ള വ്യാപാരബന്ധം മികച്ചതാണെന്നത് പാക്കിസ്ഥാന് തിരിച്ചടിയാകും. ഏകപക്ഷിയമായ തീരുമാനമായതു കൊണ്ട് നഷ്ടവും ഏകപക്ഷീയമായിരിക്കുമെന്ന് ടി പി സി ഐ ചെയര്മാന് മോഹിത് സിംഗ്ല അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന് അശ്രയിച്ചിരുന്ന ചൈനയാകട്ടെ അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തെ തുടര്ന്ന തിരിച്ചടി നേരിടുകയാണ്. മാത്രമല്ല, വ്യാപാരമേഖലയില് ഇന്ത്യന് വിപണിയാണ് ചൈനയ്ക്ക് ഏറെ ഗുണം ചെയ്യുക. അതുകൊണ്ടു തന്നെ ചൈന പാകിസ്ഥാനെ എത്രത്തോളം സഹായിക്കുമെന്ന കാര്യവും കണ്ടറിയേണ്ടതാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…