India

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്‍.എയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിവരം. ആകെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണ് എം.എല്‍.എയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ പി.എ വിമലും ഡ്രൈവര്‍ കുഞ്ഞുമുഹമ്മദുമാണ് ഇപ്പോള്‍ പടിയിറങ്ങിയിരിക്കുന്നത്.

തദ്ദേശ വകുപ്പില്‍ ജോലി ചെയ്തിരുന്ന വിമല്‍ ഡെപ്യൂട്ടേഷനിലാണ് പി.എ ആയി എത്തിയത്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ നേതാവ് കൂടിയാണ് അദ്ദേഹം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമല്‍ രാജിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, അമിതമായ ജോലിഭാരമാണ് കാരണമെന്ന് രമ്യാ ഹരിദാസ് പിന്നീട് വ്യക്തമാക്കിയിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ തുടര്‍ച്ചയായ രാജി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എം.എല്‍.എയോട് വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.

ചിറയിന്‍കീഴിലുണ്ടായ കയ്യാങ്കളി വിവാദത്തിന് പിന്നാലെയാണ് ഈ കൂട്ടരാജി എന്നത് ശ്രദ്ധേയമാണ്. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എം.എല്‍.എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ സെപ്റ്റംബര്‍ നാലിന് വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഈ സംഭവത്തില്‍ എം.എല്‍.എയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പക്വതയോടെ ഇടപെടാന്‍ സാധിച്ചില്ലെന്നും അന്വേഷണ സമിതി കണ്ടെത്തുകയുണ്ടായി. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ കെ.പി.സി.സിയെ ഔദ്യോഗികമായി അറിയിക്കുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.എല്‍.എയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ സ്റ്റാഫിന്റെ രാജി എം.എല്‍.എയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Sooryasurendran

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

2 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

2 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

6 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

11 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago