തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് വീതം പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഏഴുപേരാണ് രോഗമുക്തരായത്.കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം,വയനാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ കോവിഡ് രോഗികളില്ല. വയനാട്ടില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു.ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോള്‍ ചികില്‍സയിലുള്ളത് 116 പേരാണ്. 2144 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,580 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.കൂടാതെ സംസ്ഥാനത്തിന്‍െറ ഇടപെടലുകളില്‍ കേന്ദ്രത്തിന് സംതൃപ്തി ഉള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചു. ഇത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അറിയിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…