Categories: NATIONAL NEWS

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് 8 ആരംഭിച്ച സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഓഗസ്റ്റ് എട്ടിന് മുംബൈയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡൂ ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു.

തുടർന്ന് സ്വാതന്ത്ര്യ സമര ഭടന്മാർ പ്രക്ഷോഭത്തിനിറങ്ങി. അന്നു രാവിലെ തന്നെ ഗാന്ധിജിയും മറ്റു പ്രധാന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു . എന്നാൽ അവരെ അറസ്റ്റ് ചെയ്ത് പ്രക്ഷോഭമില്ലാതാക്കാം എന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൂട്ടലുകൾ തെറ്റി . ഗാന്ധിജിയെ മോചിതനാക്കുക എന്നൊരു പുതിയ മുദ്രാവാക്യം കൂടീ ഉണ്ടാകാനേ അതുപകരിച്ചുള്ളൂ .

രാജ്യമെങ്ങും പ്രക്ഷോഭങ്ങളുണ്ടായി . ആദ്യ ഘട്ടത്തിൽ അഹിംസാത്മകമായിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ മർദ്ദന പരിപാടികൾ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമങ്ങളിലേക്ക് നീങ്ങി . അതിനനുസരിച്ച് മർദ്ദന പരിപാടികൾ കൂടുതൽ മൃഗീയമായി . വെടിവെപ്പും ലാത്തിച്ചാർജ്ജും കൂട്ടപ്പിഴ ചുമത്തലും സർവ്വ സാധാരണമായി . ആയിരക്കണക്കിനു പേർ മരിച്ചു . മരിച്ചവരിൽ കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ ഉൾപ്പെടുന്നു . ഇരട്ടിയിലധികമാളുകൾക്ക് പരിക്കേറ്റു..പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു .

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള പ്രതികരണം പല പ്രവിശ്യകളിലും പലതരത്തിലായിരുന്നു . ബീഹാറും ഉത്തർപ്രദേശും മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ സമര പരിപാടികൾ നടന്നു . എന്നാൽ ദക്ഷിണേന്ത്യയിലെ പല പ്രവിശ്യകളും സമരത്തോട് പുറം തിരിഞ്ഞു നിന്നു. കേരളത്തിൽ ക്വിറ്റ് ഇന്ത്യാസമരം വിപുലമായിരുന്നില്ല . കോൺഗ്രസ്സ് ഹിന്ദു സ്വരാജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം ലീഗും , സോവിയറ്റ് നയങ്ങൾക്കനുസരിച്ച് നയം മാറിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായിടങ്ങളിലൊന്നും ക്വിറ്റ് ഇന്ത്യാ സമരം ചലനമുണ്ടാക്കിയില്ല . ഇരു കൂട്ടരും അവരവരുടേതായ കാരണങ്ങളാൽ സമരത്തെ എതിർത്തു . പ്രത്യക്ഷത്തിൽ പരാജയപ്പെട്ട സമരം എന്നു തോന്നുമെങ്കിലും രാജ്യത്തിൽ നിന്നൊഴിഞ്ഞു പോകാൻ സമയമായി എന്ന ചിന്ത ബ്രിട്ടനുണ്ടാക്കാൻ സമരത്തിനു കഴിഞ്ഞുവെന്നതിൽ യാതൊരുവിധ സംശയവുമില്ല.

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

1 hour ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

1 hour ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

2 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

2 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

2 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

2 hours ago