ഇന്ന് ലോക അര്ബുദ ദിനം. സുരക്ഷിതജീവിതം നയിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ക്യാന്സര് വില്ലനാകുന്ന കാലഘട്ടമാണ് ഇത്. ഇതിന് പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അര്ബുദലക്ഷണങ്ങള് തിരിച്ചറിയാത്തതോ തിരിച്ചറിയാന് വൈകുന്നതോ ആണ് പലപ്പോഴും ഈ രോഗം മരണകാരണമാകുക. ഇവയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. വെറും 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ ക്യാൻസർ തിരിച്ചറിയാൻ സാധിക്കും. വിവിധതരം ക്യാന്സറുകള് സജീവമായ കാലത്ത് താഴെ പറയുന്നവയില് ഏതെങ്കിലും ഒരു ലക്ഷണം കണ്ടാല് അടുത്തുള്ള ഡോക്ടറെ സമീപിക്കുക.
1. ശരീരത്തിലുണ്ടാകുന്ന വിളർച്ച ശ്രദ്ധിക്കുക
2. ശ്വാസോച്ഛാസത്തില് ഏറെ ബുദ്ധിമുട്ടു നേരിടുക
3. ചുമച്ച് തുപ്പുന്ന കഫത്തില് രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
4. മൂത്രത്തില് രക്തത്തിന്റെ അംശം കണ്ടാല് പരിശോധന നടത്തുക
5. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ ചെറുതാണെങ്കില് പോലും നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്സറിന്റെ ലക്ഷണമായിരിക്കാം.
6. മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കുക
7. പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
8. ആര്ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്സറിന്റെ മറ്റൊരു ലക്ഷണമാണ്.
9. ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്കിന് ക്യാന്സറിന്റെ ഒരു ലക്ഷണമാണ്.
10. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…