Wednesday, April 24, 2024
spot_img

ഇന്ന് ലോക അര്‍ബുദ ദിനം; രോഗം തിരിച്ചറിയാന്‍ വെറും 10 കാര്യങ്ങള്‍

ഇന്ന് ലോക അര്‍ബുദ ദിനം. സുരക്ഷിതജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വില്ലനാകുന്ന കാലഘട്ടമാണ് ഇത്. ഇതിന് പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അര്‍ബുദലക്ഷണങ്ങള്‍ തിരിച്ചറിയാത്തതോ തിരിച്ചറിയാന്‍ വൈകുന്നതോ ആണ് പലപ്പോഴും ഈ രോഗം മരണകാരണമാകുക. ഇവയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. വെറും 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ ക്യാൻസർ തിരിച്ചറിയാൻ സാധിക്കും. വിവിധതരം ക്യാന്‍സറുകള്‍ സജീവമായ കാലത്ത് താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു ലക്ഷണം കണ്ടാല്‍ അടുത്തുള്ള ഡോക്ടറെ സമീപിക്കുക.

1. ശരീരത്തിലുണ്ടാകുന്ന വിളർച്ച ശ്രദ്ധിക്കുക
2. ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുക
3. ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. 
4. മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കണ്ടാല്‍ പരിശോധന നടത്തുക
5. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ ചെറുതാണെങ്കില്‍ പോലും നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്‍റെ ലക്ഷണമായിരിക്കാം.
6. മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കുക
7. പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
8. ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്‍റെ മറ്റൊരു ലക്ഷണമാണ്.
9. ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്‍റെ ഒരു ലക്ഷണമാണ്.
10. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്‍റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.

Related Articles

Latest Articles