തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 295പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 206 വിദേശത്തുനിന്നെത്തിയവരാണ്. ഏഴ് പേര്‍ വിദേശികളാണ്. 14 പേര്‍ക്ക് രോഗം ഭേദമായി. 1,69997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69291 പേര്‍ വീടുകളിലാണ്. 706പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.9139 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും 8126പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം റാന്നിയില്‍ കൊവിഡ് ബാധിച്ച വൃദ്ധദമ്ബതികള്‍ ആശുപത്രിവിട്ടത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇത് ആരോഗ്യപ്രവര്‍ത്തകരുടെ മികവാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 പിടിപെടാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്നും എല്ലാവരും മാസ്‌ക് ധരിക്കുന്നത് വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ധരിക്കേണ്ടത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട ജാഗ്രതാ നടപടിയാണ്, ഇത് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം സമൂഹത്തില്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്താകെ കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ യുഎസിലാണ്. 1,87,302 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 3846 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,10,574 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13,157 പേര്‍ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോര്‍ക്കിന്റെ അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും. വികസനംകൊണ്ടും സമ്പത്തുംകൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…