ദില്ലി : ദില്ലി സൈനിക ക്യാമ്പില്‍ ക്വാറന്റൈനിലായിരുന്ന ഇറ്റലിയില്‍ നിന്നെത്തിയ മലയാളികള്‍ ഉള്‍പ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് ബസില്‍ പുറപ്പെട്ടു. 30 മലയാളികളുള്ള സംഘത്തില്‍ ഒരു ഗര്‍ഭിണിയും, തമിഴ്നാട്ടുകാരായ 7 പേരുമുണ്ട്. രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
മാര്‍ച്ച് 15നും 22നും ഇറ്റലിയിലെ മിലാനില്‍ നിന്നും റോമില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയവരാണിവര്‍. കേരള സര്‍ക്കാരും കേരള ഹൗസും ഇടപെട്ടാണ് ചാവ്ലയിലെ സൈനിക ക്യാമ്പില്‍ കുടുങ്ങിയ ഇവരെ നാട്ടിലേക്ക് അയച്ചത്.സംസ്ഥാനങ്ങള്‍ കടക്കാനുള്ള പ്രത്യേക പാസും ലഭ്യമാക്കി. അടിയന്തരാവശ്യത്തിനുള്ള ഭക്ഷണം അടക്കം കേരള ഹൗസില്‍നിന്ന് ലഭ്യമാക്കിയതായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് അറിയിച്ചു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…