ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28 ഭൂപ്രദേശങ്ങള്‍ക്ക് ഔദ്യോഗികമായി പേരുകള്‍ നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം കടുത്ത നിലപാടുമായി രംഗത്തെത്തിയത്.
ലഡാക്കിലെ 28 പ്രദേശങ്ങള്‍ക്ക് ഔദ്യോഗിക പേരുകള്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധവും അസാധുവാണെന്നും, ലഡാക്കിനെ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് വക്താവ് മാവോ നിങ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
ഒക്ടോബര്‍ രണ്ടിനാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗോഗ്ര, ഹോട്ട് സ്പ്രിങ് തുടങ്ങി 28 പ്രധാന അതിര്‍ത്തി പ്രദേശങ്ങളെ ഇന്ത്യ ഔദ്യോഗിക ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. ലഡാക്ക് ഭരണകൂടവുമായി കൂടിയാലോചിച്ച് സ്വീകരിച്ച ഈ നടപടി ഔദ്യോഗിക ഭൂപടനിര്‍മാണം ചിട്ടപ്പെടുത്തുന്നതിനും, പ്രദേശങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനും, അതിര്‍ത്തി മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും വേണ്ടിയാണ്.
2020ല്‍ ഇന്ത്യ-ചൈന സേനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലെ പ്രധാന തര്ക്കമേഖലകളായിരുന്നു ഗോഗ്രയും ഹോട്ട് സ്പ്രിങ്ങും. നിയന്ത്രണരേഖയിലുടനീളം ഇന്ത്യ നടത്തുന്ന പട്രോളിങ്ങിന് അതീവ നിര്‍ണായകമായ ഇടങ്ങളാണിവ.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…