നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ ഭക്തിഗാനം പങ്കുവെച്ചാണ് പ്രധാനമന്ത്രി ശ്രദ്ധേയനായത്.
ചന്ദ്രഘണ്ഡാദേവിയുടെ പൂജ നടക്കുന്ന മൂന്നാം ദിനത്തില്‍, ദേവിയുടെ കൃപയാല്‍ എല്ലാവരുടെയും ജീവിതത്തില്‍ നന്മയും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ‘ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും പ്രതീകമായ ചന്ദ്രഘണ്ഡാദേവിയെ കൈകൂപ്പി വന്ദിക്കുന്നു’ എന്ന് ഹിന്ദിയിലുള്ള കുറിപ്പില്‍ അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.
ഇതോടൊപ്പം, 1976-ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലെ ‘ചോറ്റാനിക്കര ഭഗവതീ’ എന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചു. ഭരണിക്കാവ് ശിവകുമാറിന്റെ വരികള്‍ക്ക് ആര്‍.കെ. ശേഖര്‍ (എ.ആര്‍. റഹ്മാന്റെ പിതാവ്) സംഗീതം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് ആണ്.
ക്രോസ് ബെല്‍റ്റ് മണി സംവിധാനം ചെയ്ത് തിരുവോണം പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീവിദ്യ, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭാസി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. നാഗവള്ളി ആര്‍.എസ്. കുറുപ്പാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…