ഇന്ത്യയ്ക്ക് റാഫേൽ യുദ്ധവിമാനങ്ങൾ കൈമാറുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് ഫ്രാൻസ്. 36 റാഫേൽ വിമാനങ്ങൾ യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലിനെയ്ൻ പറഞ്ഞു.
36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനായി 58,000 കോടി രൂപയുടെ കരാർ 2016ൽ ആണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. കരാർ പ്രകാരം ഒരു റാഫേൽ യുദ്ധ വിമാനം ഇന്ത്യയ്ക്കു കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെത്തിയാണ് വിമാനം ഏറ്റുവാങ്ങിയത്.
ആദ്യ ബാച്ച് റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കു കൈമാറുന്നത്. നാല് വിമാനങ്ങളാണ് എത്തുക. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാകും ഇവയെ വിന്യസിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ഇമ്മാനുവൽ രംഗത്തെത്തിയത്.
ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…