Featured

ഉണ്ണിമുകുന്ദൻ സിനിമ ഷെഫീക്കിന്റെ സന്തോഷം വൻ വിജയം, പ്രതികരണം കേൾക്കാം

ഉണ്ണിമുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞതോടെ ഷെഫീക്കിനെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പക്കാ ഫാമിലി എന്റർടെയ്നർ, ‘ഷെഫീക്കിന്റെ സന്തോഷ’ത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രമെന്ന നിലയിലും കോമഡിക്കും ഇമോഷനും പ്രാധാന്യം നൽകിയിട്ടുള്ള നല്ലൊരു ഫാമിലി ചിത്രമാണെന്ന നിലയിലും ഷെഫീക്കിന്റെ സന്തോഷം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ, അത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി മാറി. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ആദ്യ പകുതിയും മുൻവിധികളെ മാറ്റിമറിക്കുന്ന ട്വിസ്റ്റുകളുമായി എത്തിയ രണ്ടാം പകുതിയും പ്രേക്ഷകരിൽ ആകാംക്ഷയുളവാക്കി.

തനിക്ക് ചുറ്റുമുള്ളവർക്ക് നന്മവരണം എന്ന് ആ​ഗ്രഹിക്കുന്ന, എല്ലാവരേയും ജീവനു തുല്യം സ്നേഹിക്കുന്ന, സുഹൃത്തുക്കളെ പൊന്നുപോലെ കൊണ്ടു നടക്കുന്ന, ഒത്തിരി സ്വപ്നങ്ങൾ ഉള്ളയാളാണ് ഷെഫീക്ക്. ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനായി. നടൻ ബാല അവതരിപ്പിച്ച അമീർ എന്ന കഥാപാത്രവും ചിത്രത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ എന്ന് നിസംശയം പറയാനാകും.

നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച രീതിയിൽ തന്നെ ഷെഫീക്കിന്റെ കഥ സ്ക്രീനിൽ എത്തിക്കാൻ സംവിധായകനായിട്ടുണ്ട്. നൗഷാദ് എന്ന കഥാപാത്രമായി അനൂപും സിനിമയിൽ വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ച മറ്റ് നടീനടന്മാരും തങ്ങളുടെ ഭാ​ഗങ്ങൾ കൃത്യവും തന്മയത്വത്തോടും കൂടി ​ഗംഭീരമാക്കിയിട്ടുണ്ട്. ചെറിയൊരു സീനിൽ മാത്രമെ ഉള്ളൂവെങ്കിലും ഉണ്ണിയുടെ അച്ഛന്റെ സാമീപ്യവും ശ്രദ്ധിക്കപ്പെട്ടു.

ഉണ്ണി മുകുന്ദൻ തന്നെ പാടിയ രണ്ട് പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. എന്തായാലും കുടുംബത്തോടൊപ്പം തിയറ്ററിൽ വന്നിരുന്ന് കാണേണ്ട ചിത്രം തന്നെയാണെന്ന് ഷെഫീക്കിന്റെ സന്തോഷമെന്ന് അടിവരയിട്ടു പറയുന്നുണ്ട് പ്രേക്ഷകര്‍.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

7 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

8 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

8 hours ago