Illegal smuggling of gold and iPhones through Nedumbassery airport; three persons arrested
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണവും ഐ ഫോണുകളും കടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിയ കേസിൽ ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.കൂടാതെ 26 ലക്ഷം രൂപ വില വരുന്ന അഞ്ഞൂറ് ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവും ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടി.
കഴിഞ്ഞ ദിവസം രണ്ട് കോടി രൂപയുടെ സ്വർണം ഉരുക്കി പത്ത് ക്യാപൂസ്യൂളാക്കി ബാഗിൽ കടത്താൻ ശ്രമിച്ച് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. രാമനാഥപുരം സ്വദേശി സെയ്ദ് അബു താഹിർ, ബറകത്തുള്ള എന്നിവരാണ് പിടിയിലായത്. 6,454 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…