ഉത്തർപ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തര്‍ പ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 73 കാരനായ ചേതന്‍ ചൗഹാന്‍. കഴിഞ്ഞ മാസം 12ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ചൗഹാന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ്ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.

വൈകുന്നരത്തോടെ നില കൂടുതല്‍ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി, നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കമലറാണി വരുണും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

പന്ത്രണ്ട് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നാല്‍പത് ടെസ്റ്റുകള്‍ കളിച്ച താരമാണ് ചേതന്‍ ചൗഹാന്‍. ദില്ലിക്കും, മഹാരാഷ്ട്രക്കും വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിലും ചൗഹാന്‍ സാന്നിധ്യമറിയിച്ചു. ഉത്തര്‍പ്രദേശിലെ അംരോഹ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെക്കപ്പെട്ട ചൗഹാന്‍ നാഷണല്‍ ഫാഷന്‍ ടെക്നോളജി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കിഡ്നി ഉള്‍പ്പടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. കഴിഞ്ഞമാസം 12 നാണ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്.

admin

Recent Posts

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി ; അതേ ബസ് കയറിയിറങ്ങി ഹൈദരാബാദിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ…

19 mins ago

ഇതാണ് മോദി ; ആർക്ക് എന്ത് സ്ഥാനം നൽകണമെന്ന് മോദിക്കറിയാം !

രാജ്യസഭയിലേക്കെത്തുന്ന പ്രമുഖർ ഇവരൊക്കെ...പിന്നിൽ ഈ ലക്ഷ്യം

50 mins ago

അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയി ! കടുത്ത നടപടി സ്വീകരിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിൽ സഞ്ജു ടെക്കി

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണെന്നും അതിനാൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും പ്രമുഖ…

51 mins ago

ദുരന്തത്തിനിരയാക്കിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ ! അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ കാരണം വ്യക്തമായതായി കുവൈറ്റ് വാർത്താ ഏജൻസി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തി. കുവൈറ്റ് അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്…

1 hour ago

“ആവശ്യമില്ലാതെ സിപിഎം ചെളി വാരി എറിയുകയാണ് ! മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുന്നു” ; പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ബാർ കോഴ ആരോപണത്തിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന വിമർശനവുമായി മുൻ മന്ത്രിയും…

2 hours ago

ബിജെപിയുടെ വളർച്ചയിൽ ഭയന്ന് ശശി തരൂർ

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ പിടിക്കാനാണ് ബിജെപിയുടെ നീക്കം

2 hours ago