Cinema

എതിരാളികൾ വരെ നെറ്റ്ഫ്ലിക്സിന് മുന്നിൽ!

രാഷ്ട്രീയ വൈര്യവും, അതിർത്തികളിലെ ചോരക്കളികളും, വർഷങ്ങളായി തുടരുന്ന ശത്രുതയും. പരസ്പരം കണ്ണിൽ കണ്ടാൽ ചോര തിളയ്ക്കുന്ന രാജ്യങ്ങൾ! പക്ഷേ, ഇപ്പോൾ ഒരു ഇസ്രായേലി വെബ് സീരീസിന് മുൻപിൽ ആ അറബ് രാജ്യങ്ങൾ ഒന്നടങ്കം ഇരുന്ന് കണ്ണെടുക്കാതെ കാണുകയാണ്! അതെ, നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളിൽ ലോകത്തെ ആകെ അമ്പരപ്പിച്ച ഒരു കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേലി ഹിറ്റ് ത്രില്ലർ സീരീസായ ‘ഫൗദ’യുടെ അഞ്ചാം സീസൺ ഇപ്പോൾ ആഗോളതലത്തിൽ തരംഗമാവുകയാണ്!വെറും രണ്ട് ദിവസം! അതിനുള്ളിൽ 43-ലധികം രാജ്യങ്ങളിലെ ടോപ്പ് 10 ട്രെൻഡിംഗ് ലിസ്റ്റിലാണ് ഈ ഇസ്രായേലി ഷോ ഇടംപിടിച്ചത്. എന്നാൽ നമ്മളെ ശരിക്കും ഞെട്ടിക്കുന്ന കാര്യം എന്തെന്നറിയാമോ? ഇസ്രായേലിൽ മാത്രമല്ല, ഇസ്രായേലിന്റെ പ്രധാന ശത്രുരാജ്യമായ ലെബനനിലും ഫൗദ ഇപ്പോൾ നമ്പർ വൺ ആണ്! അവിടെയും തീർന്നില്ല, അറബ് ലോകത്തെ പ്രമുഖ രാജ്യങ്ങളായ യു.എ.ഇയിലും ജോർദാനിലും ആറാം സ്ഥാനം. ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ എട്ടാം സ്ഥാനം.

കൂടാതെ ഈജിപ്ത്, തുർക്കി, മൊറോക്കോ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ടോപ്പ് 10 ലിസ്റ്റിൽ ഫൗദ മുന്നേറുകയാണ്. ഇസ്രായേലുമായി ഔദ്യോഗികമായി വലിയ രാഷ്ട്രീയ ഭിന്നതകളുള്ള രാജ്യങ്ങളിൽ പോലും ജനങ്ങൾ ഈ സീരീസ് നെഞ്ചിലേറ്റുന്നു എന്നത് ചെറിയൊരു കാര്യമല്ല!സത്യത്തിൽ ഈ അഞ്ചാം സീസൺ നമ്മുടെ മുന്നിലെത്താൻ വൈകിയതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഇസ്രായേലി മുൻ കമാൻഡോ ലിയോർ റാസും മാധ്യമപ്രവർത്തകനായ അവീ ഇസാചറോഫും ചേർന്ന് ഈ സീസണിന്റെ സ്ക്രിപ്റ്റ് നേരത്തെ തന്നെ എഴുതി പൂർത്തിയാക്കിയതായിരുന്നു.എന്നാൽ 2023 ഒക്ടോബർ 7-ൽ ആക്രമണം നടന്നു. ആ ഒരു സംഭവത്തോടെ അവർ എഴുതിവെച്ച പഴയ കഥ മുഴുവൻ പൂർണ്ണമായി കീറിയെറിഞ്ഞു! ആ ഭീകരാക്രമണവും, അതിനുശേഷമുണ്ടായ യുദ്ധവും, ആ അക്രമങ്ങൾ ഉണ്ടാക്കിയ മാനസിക ആഘാതങ്ങളും അടിസ്ഥാനമാക്കി കഥ വീണ്ടും ആദ്യവസാനം മാറ്റി എഴുതി.

അങ്ങനെയാണ് 11 എപ്പിസോഡുകളുള്ള ഈ പുതിയ സീസൺ ജനങ്ങളിലേക്ക് എത്തുന്നത്.
എന്തുകൊണ്ടാണ് ‘ഫൗദ’ ഇത്രയധികം ആളുകളെ ആകർഷിക്കുന്നത്? ‘ഫൗദ’ എന്ന അറബിക് വാക്കിന്റെ അർത്ഥം ‘അരാജകത്വം’ എന്നാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ വെറുമൊരു ഗുണമാദോഷ കഥയായിട്ടല്ല ഈ സീരീസ് കാണിക്കുന്നത്. പകരം, ഇരുപക്ഷത്തെയും മനുഷ്യരുടെ വൈകാരികമായ തലങ്ങളെയും, ഭയത്തെയും, രഹസ്യ ഓപ്പറേഷനുകളുടെ ക്രൂരമായ യാഥാർത്ഥ്യങ്ങളെയും റിയലിസ്റ്റിക്കായി സ്ക്രീനിൽ എത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.മുൻപ് പല ഘട്ടങ്ങളിലും വലിയ വിമർശനങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും നേരിട്ട സീരീസ് കൂടിയാണിത്. എന്നിട്ടും, പുതിയ സീസൺ വന്നപ്പോൾ അറബ് ലോകമടക്കം ഇതിന് മുന്നിൽ ക്ലിക്കാവുന്നു എങ്കിൽ, അതിന് ഒരൊറ്റ കാരണമേയുള്ളൂ — ഇതിന്റെ മേക്കിംഗും ആരെയും തളച്ചിടുന്ന സ്റ്റോറിടെല്ലിംഗും!

anjaliv

Recent Posts

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

22 hours ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

23 hours ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

24 hours ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

1 day ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

1 day ago

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം. 25 വര്‍ഷത്തെ പൊതുജീവിതം പകര്‍ത്തി ദില്ലിയില്‍ 76 ചിത്രങ്ങളുടെ ക്യാന്‍വാസ് പ്രദര്‍ശനം

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…

1 day ago