പത്തനംതിട്ട : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള രോഗികള്‍ക്ക് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നൽകി. ആസ്മ രോഗികള്‍ക്കുള്ള ഇന്‍ഹേലര്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികള്‍ തുടങ്ങി നിരവധി പേരാണു മരുന്നുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഹെല്‍പ്പലൈന്‍ നമ്പറിലേക്കു വിളിക്കുന്നത്. ആവശ്യമറിയിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ അവരിലേക്കെത്തിക്കുകയാണ് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്യുന്നത്. ആവശ്യക്കാര്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മരുന്നുവ്യാപാരികളുടെ സഹകരണത്തോടെയാണു മരുന്നുകള്‍ ലഭ്യമാക്കുന്നതെന്നും ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്.രാജീവ് പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ മരുന്നുകള്‍ ലഭിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കോ മരുന്നുകളെപ്പറ്റി എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ 0468-2270236 എന്ന ഹെല്‍പ്പലൈന്‍ നമ്പറില്‍ വിളിച്ച് ആവശ്യങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…