ദില്ലി: ഏത് മുഖ്യമന്ത്രിക്കും എപ്പോള് വേണമെങ്കിലും തന്നോട് സംസാരിക്കാനും കോവിഡുമായി ബന്ധപ്പെട്ട് നിര്ദേശങ്ങള് നല്കാനും കഴിയുമെന്ന് മുഖ്യമന്ത്രിമാര്ക്ക് ഉറപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.. തോളോട് തോള് ചേര്ന്ന് നില്ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തുണി മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രി യോഗത്തില് പങ്കെടുത്തത്. മുഖ്യമന്ത്രിമാരില് പലരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുത്തു.
യോഗത്തില് ലോക്ക്ഡൗണ് അവസാനിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരില്നിന്ന് പ്രധാനമന്ത്രി പ്രതികരണം തേടി. നിരവധി സംസ്ഥാനങ്ങള് ലോക്ക്ഡൗണ് നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഒഡീഷയും പഞ്ചാബും നിലവില് ലോക്ക്ഡൗണ് നീട്ടിയിട്ടുണ്ട്. ഏപ്രില് 30 വരെയാണ് ലോക്ക്ഡൗണ് നീട്ടിയിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാകും രാജ്യവ്യാപക ലോക്ക്ഡൗണ് സംബന്ധിച്ച് പ്രധാനമന്ത്രി തീരുമാനം അറിയിക്കുക. നിലവിലെ രാജ്യവ്യാപക ലോക്കഡൗണ് ഏപ്രില് 14 ന് അവസാനിക്കും. ലോക്ക്ഡൗണ് നീട്ടിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്നിന്നുമുള്ള സൂചനകള്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…