ദില്ലി: ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിംഗ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇളവ് ബാധകമാണ്.
അതേസമയം, സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇവരെല്ലാം പാലിക്കണം. സ്ഥാപനങ്ങളുടെ മേധാവിമാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം.
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ നിന്ന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
വിളവെടുപ്പും വിതയ്ക്കലുമടക്കം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്പെയര്‍പാര്‍ട്സുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
ദേശീയ പാതകളിലെ ട്രക്ക് വര്‍ക്ക്ഷോപ്പുകള്‍ക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളില്‍ 50 ശതമാനം തൊഴിലാളികളെ വച്ച് പ്രവര്‍ത്തനം നടത്താം.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…