പത്തനംതിട്ട : കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല നട ഈ മാസം 15 ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും.നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.
16 ന് ആണ് കര്‍ക്കടകം ഒന്ന് .അന്ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും.തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും പതിവ് പൂജകള്‍ മാത്രേമെ ഉണ്ടാവുകയുള്ളൂ. 20 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ഇക്കുറിയും നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഭക്തര്‍ ഇല്ലാത്തതിനാല്‍ ഈ മാസവും 5 ദിവസങ്ങളിലും നടതുറക്കുന്നതിലും അടയ്ക്കുന്നതിലും പ്രത്യേക സമയക്രമമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് .
രാവിലെ 5 ന് നടതുറക്കും.7.30 ന് ഉഷപൂജ.9 മണിക്ക് പതിവ് 25 കലശാഭിഷേകം.9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10 ന് നടഅടയ്ക്കും.ശേഷം വൈകുന്നേരം 5 ന് ശ്രീകോവില്‍ നട തുറക്കും.6.30 ന് ദീപാരാധന.7 ന് അത്താഴപൂജ.7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.കര്‍ക്കടകവാവുബലിയായ 20 ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാവില്ല.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…