General

കറന്റ് കട്ടോ… കേരളത്തിന്റെ ‘പവർ’ കട്ടോ?

Increase the current bill! KSEB has demanded that users be allowed to charge ‘summer rate’

കേരളത്തിലെ Gen Zയും ട്രോളന്മാരും ഇപ്പോൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ഒരു വിഷയം എന്താണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം
വൈദ്യുതിയെന്നാണ്..ചൂട് കൂടിയ സമയത്ത് ഒരു നിമിഷം ഫാൻ നിന്നാൽ പോലും നമ്മൾ ആദ്യം നോക്കുന്നത് ഫാനിനെയല്ല…ജനലിനെയാണ് കാരണം എവിടെയെങ്കിലും കാറ്റുണ്ടോ എന്നാണ് നോക്കുന്നത്. ഫാൻ പോയി… കറന്റ് പോയി… Wi-Fi പോയി…അപ്പോൾ മലയാളിയുടെ ജീവിതത്തിൽ പിന്നെ ബാക്കിവരുന്നത് എന്താണ്?മെഴുകുതിരിയും മൊബൈൽ ഫോണിന്റെ ടോർച്ചും.

ഇപ്പോൾ തോന്നുന്നത് കേരളം പതുക്കെ ‘ഡിജിറ്റൽ കേരളത്തിൽ’ നിന്ന് ‘മെഴുകുതിരി കേരളത്തിലേക്ക്’ പോകുന്നു എന്നാണ്.കാരണം ഇപ്പോഴത്തെ പ്രധാന ചർച്ച തന്നെ വൈദ്യുതി നിയന്ത്രണമാണ്. മഴ കുറവ്, ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനക്കുറവ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം… ഇങ്ങനെ പല കാരണങ്ങളാണ് സർക്കാർ വിശദീകരിക്കുന്നത്.പക്ഷേ ഇവിടെ ഒരു ചെറിയ ചോദ്യം ചോദിക്കാതെ പോകാൻ പറ്റില്ല.ഈ കറന്റ് കട്ട് ശരിക്കും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണോ?വൈദ്യുതി മേഖലയിൽ നേരത്തെ വേണ്ടത്ര ആസൂത്രണം ചെയ്യാത്തതിന്റെ ഫലമാണോ?ഇതാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ പ്രധാന സംശയം. കാരണം കറന്റ് പോകുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മന്ത്രിയോ ഉദ്യോഗസ്ഥനോ അല്ല. മറിച്ച് നമ്മളാണ്.രാവിലെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ,ഓഫീസിലേക്ക് പോകുന്നവർ,ചെറുകിട വ്യാപാരികൾ,വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർ…രാത്രിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ,വൈദ്യുതിയെ ആശ്രയിക്കുന്ന ആരോഗ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്.പ്രത്യേകിച്ച് ഈ ചൂടിന്റെ സമയത്ത്. പകൽ കറന്റ് പോയാൽ ഫാൻ ഇല്ല,രാത്രി കറന്റ് പോയാൽ ഉറക്കം ഇല്ല

രണ്ട് മണിക്കൂർ കറന്റ് പോയാൽ മലയാളിയുടെ അടുത്ത ചോദ്യങ്ങൾ.‘KSEB-യുടെ app-ൽ എന്തെങ്കിലും notification വന്നോ?’ അടുത്തത് WhatsApp.പിന്നെ Facebook.പിന്നെ നാട്ടിലെ ഗ്രൂപ്പ്.‘ഇനി മൂന്ന് മണിക്കൂർ കറന്റ് വരില്ല.’അത് കേട്ടതോടെ നമ്മുടെ വീട്ടിൽ emergency meeting!
‘ഫോൺ charge ചെയ്തോ?’‘Power bank ഉണ്ടോ?’‘മെഴുകുതിരി എവിടെ?’‘ടോർച്ച് ആരുടെ കൈയിലാണ്?’പക്ഷേ തമാശയ്ക്കപ്പുറം വിഷയം ഗൗരവമുള്ളതാണ്.വൈദ്യുതി ഒരു സാധാരണ സൗകര്യമല്ല.ഇന്നത്തെ ജീവിതത്തിൽ വിദ്യാഭ്യാസം മുതൽ ആരോഗ്യരംഗം വരെ, വ്യാപാരം മുതൽ വീടുകളിലെ അടിസ്ഥാന ആവശ്യങ്ങൾ വരെ എല്ലാം വൈദ്യുതിയെ ആശ്രയിച്ചാണ്.അതുകൊണ്ട് ‘വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണം’ എന്ന സർക്കാർ നിർദേശം തീർച്ചയായും ജനങ്ങൾ ഗൗരവമായി കാണണം.പക്ഷേ അതോടൊപ്പം സർക്കാർ സംവിധാനത്തോട് ഒരു ചോദ്യം ജനങ്ങൾക്ക് ചോദിക്കാം.വൈദ്യുതി പ്രതിസന്ധി വരുമെന്ന് മുൻകൂട്ടി കണക്കാക്കിയിരുന്നോ?കണക്കാക്കിയിരുന്നെങ്കിൽ എന്തായിരുന്നു തയ്യാറെടുപ്പ്?മഴ കുറയാനുള്ള സാധ്യതയുണ്ടെങ്കിൽ അതിന് അനുസരിച്ചുള്ള വൈദ്യുതി സംഭരണവും വാങ്ങലും നേരത്തെ നടത്തിയിരുന്നോ?പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നാൽ അതിന്റെ സാമ്പത്തിക ബാധ്യത എത്രയാണ്?ഇതെല്ലാം ജനങ്ങൾക്ക് വ്യക്തമായി അറിയേണ്ടതുണ്ട്.കാരണം ‘മഴ കിട്ടിയില്ല’ എന്ന് പറഞ്ഞാൽ മാത്രം വിഷയം തീരുന്നില്ല.മഴ കുറയുന്നത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല.

പക്ഷേ മഴ കുറയുമ്പോൾ വൈദ്യുതി എങ്ങനെ ഉറപ്പാക്കണം എന്നുള്ള ആസൂത്രണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്.ഇവിടെയാണ് യഥാർത്ഥ ചർച്ച തുടങ്ങുന്നത്.ഇതിൽ ആരാണ് കുറ്റക്കാരൻ എന്നതിലുപരി…പരിഹാരം എന്താണ്?ഇതാണ് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത്.കാരണം ഇന്ന് കറന്റ് കട്ട്.നാളെ വീണ്ടും കറന്റ് കട്ട്.മറ്റന്നാൾ വീണ്ടും കറന്റ് കട്ട്.അങ്ങനെ പോയാൽ…കറന്റ് ബില്ലിനൊപ്പം മെഴുകുതിരി ബില്ലും ബജറ്റിൽ ഉൾപ്പെടുത്തേണ്ടി വരുമോ? ഇനി മറ്റൊരു കാര്യം.‘വൈദ്യുതി അമൂല്യമാണ്, സൂക്ഷിച്ച് ഉപയോഗിക്കണം’ എന്ന സന്ദേശം ജനങ്ങൾ അംഗീകരിക്കും.
വൈദ്യുതി പാഴാക്കാതിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.പക്ഷേ അതുപോലെ തന്നെ വൈദ്യുതി വിതരണം സ്ഥിരതയോടെ ഉറപ്പാക്കുക എന്നത് സംവിധാനത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.ഇരുവശത്തും ഉത്തരവാദിത്തം വേണം.ജനങ്ങൾ വൈദ്യുതി ലാഭിക്കണം.സർക്കാർ ദീർഘകാല ആസൂത്രണം നടത്തണം.ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.അല്ലെങ്കിൽ ഓരോ വേനലിലും നമ്മൾ ഒരേ ചോദ്യം തന്നെ ചോദിച്ചുകൊണ്ടിരിക്കും.ഇനി എപ്പോഴാണ് കറന്റ് വരുന്നത്?’അതേസമയം സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇതിനകം ചോദിച്ചു തുടങ്ങിയിട്ടുണ്ട്…കേരളം വൈദ്യുതി പ്രതിസന്ധി മറികടക്കുമോ?’അതിന് ഉത്തരം കിട്ടുന്നതിന് മുമ്പ് മറ്റൊരു ചോദ്യം കൂടി വരും.ഫാൻ എപ്പോഴാണ് തിരികെ വരുന്നത്?’ കാരണം രാഷ്ട്രീയ ചർച്ചയും സാമ്പത്തിക ചർച്ചയും എല്ലാം നടക്കട്ടെ.പക്ഷേ ചൂടിൽ കിടക്കുന്ന സാധാരണക്കാരന് ആദ്യം വേണ്ടത് ഒറ്റ കാര്യമല്ലേ…ഫാൻ ഒന്ന് കറങ്ങണം!അതിനാൽ ഈ വിഷയത്തിൽ ജനങ്ങൾ ചോദിക്കേണ്ടത് ആരുടെ വാക്കാണ് ശരിയെന്ന് മാത്രമല്ല.കണക്കുകൾ എന്താണ് പറയുന്നത്?വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണം എന്താണ്?ഇത് എത്രകാലം തുടരും?ഇനി വീണ്ടും ഇത്തരം പ്രതിസന്ധി വരാതിരിക്കാൻ എന്താണ് ദീർഘകാല പരിഹാരം?ഇതാണ് പ്രധാനപ്പെട്ടത്.കാരണം.മെഴുകുതിരി കത്തിച്ച് ഒരു രാത്രി കഴിച്ചുകൂട്ടാം.പക്ഷേ ഒരു സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക്,മെഴുകുതിരി കൊണ്ട് പരിഹാരം കാണാൻ കഴിയില്ല.

anjaliv

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

6 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

11 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago