ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി 49 താരങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കായികമന്ത്രി കിരണ്‍ റിജിജുവും കോണ്‍ഫറന്‍സില്‍ മോദിക്കൊപ്പം പങ്കെടുത്തു.
അതേസമയം 12 താരങ്ങള്‍ക്ക് മാത്രമാണ് മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഇവര്‍ക്ക് മൂന്ന് മിനിറ്റു വീതമാണ് നല്‍കിയത്. രാവിലെ ഗാംഗുലിയാണ് പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.
കായികതാരങ്ങള്‍ സാമൂഹിക അകലം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ലോക്ഡൗണിന്റെ ശക്തിയെന്താണെന്ന് അവരവരുടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആരാധകരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി കായിക താരങ്ങള്‍ അറിയിച്ചു.
മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മ, സഹീര്‍ഖാന്‍, യുവരാജ് സിംഗ്, കെ.എല്‍.രാഹുല്‍, പി.വി.സിന്ധു, നീരജ് ചോപ്ര, വിശ്വാനാഥന്‍ ആനന്ദ്, ഹിമ ദാസ്, മേരി കോം തുടങ്ങിയ താരങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…