തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും, ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്താക്കിയതായി കൈരളി ടിവിയില്‍ വ്യാജവാര്‍ത്ത. കുമ്മനത്തിന് പകരം ഇപ്പോള്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ താമസിക്കുന്നത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി വി രാജേഷിന്റെ ഡ്രൈവറാണെന്നും കൈരളി തട്ടി വിട്ടു.എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും എത്രയും വേഗം കൈരളി ഈ വാര്‍ത്ത തിരുത്തി നല്‍കണമെന്നും കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചികിത്സാര്‍ത്ഥം,താന്‍ പന്തളത്തെ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തിയതാണെന്നും അവിടെ തന്നെ വിശ്രമിക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു. ഇപ്പോള്‍ താന്‍ ചെങ്ങന്നൂര്‍ കാര്യാലയത്തില്‍ വിശ്രമിക്കുകയാണെന്നും ഇക്കാര്യങ്ങള്‍ തന്നോട് ചോദിച്ചാല്‍ താന്‍ തന്നെ വ്യക്തമാക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ പ്രവര്‍ത്തനകേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്,ബിജെപി ഓഫീസ് തന്റെ കുടുംബ വീടാണെന്നും പാര്‍ട്ടി അദ്ധ്യക്ഷനാണ് തന്റെ കുടുംബനാഥനെന്നും കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു. ലോക്ക്ഡൗണിന് ശേഷം തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തേക്ക് താന്‍ മടങ്ങി വരുമെന്നും കുമ്മനംരാജശേഖരന്‍ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…