rape
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായകേസില് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്. കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭര്ത്താവ് ക്രൂരമായി മര്ദ്ദിച്ചെന്ന് യുവതി. തന്നെയും മകനെയും ക്രൂരമായി മര്ദ്ദിച്ച ഭര്ത്താവ്, സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും യുവതിയുടെ പറഞ്ഞു.
കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്ദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മര്ദ്ദനമേറ്റു. കുട്ടിയെ സമീപത്തുള്ള വീട്ടിലാക്കി തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നും അവര് പറയുന്നു.
പ്രതികളെ മുമ്പ് കണ്ട് പരിചയമില്ല. ഭര്ത്താവ് അവരുടെ പേരുകള് പറയുന്നത് കേള്ക്കാം. പ്രതികളെ കണ്ടാല് തിരിച്ചറിയും. പുതുക്കുറിച്ചിയിലെ വീട്ടില് വച്ച് മദ്യം നല്കുകയായിരുന്നു. വാഹനത്തില് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു. മദ്യ സല്ക്കാരം നടക്കുമ്പോള് വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നും അവര് പറഞ്ഞു.
സംഭവത്തില് വനിതാകമ്മിഷന് സ്വമേധയാ കേസെടുക്കുമെന്ന് വനിതാകമ്മിഷന് അംഗം ഷാഹിദാ കമാല് മാധ്യമങ്ങളോടു പറഞ്ഞു.യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കഠിനം കുളത്തെ വീട്ടില് സന്ദര്ശിക്കും.
കേസില് ഇരയായ വീട്ടമ്മയുടെ ഭര്ത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാ പ്രതികള്ക്കെതിരെയും പോക്സോ ചുമത്തും. ഭര്ത്താവ് അന്സാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ഭര്ത്താവിന്റെ വീട്ടില് താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തില് കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിര്ബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. ഭര്ത്താവും നാലു സുഹൃത്തുക്കളും ചേര്ന്നാണ് യുവതിയെ പീഡിപ്പിച്ചത്.
രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാര് കണിയാപുരത്തുള്ള തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…