Agriculture

കൃഷിക്ക് അനിയോജ്യം ജൈവവളം

രാസവള പ്രയോഗത്തേക്കാള്‍ കൃഷിക്ക് വേണ്ടത് ജൈവവളപ്രയോഗമാണ്. ജൈവവളം പ്രയോഗിക്കുന്നത് മണ്ണിന്റെ സ്വാഭാവികമായ ഫലപുഷ്ടിക്കും വളക്കൂറിനും ആവശ്യമാണ്. കീടങ്ങളുടെ നിയന്ത്രണം ഒരിക്കലും കൃഷിയുടെ നാശത്തിന്കാരണമാകരുത്. രാസവളം ചിലപ്പോള്‍ നല്ല വിളവ് നല്‍കിയേക്കാം. എന്നാല്‍ അതുകൊണ്ട് നശിക്കുന്നത് കൃഷി ചെയ്യേണ്ട മണ്ണിന്റെ ജീവനായിരിക്കും. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ജൈവവളം തന്നെ വേണം. ചില ജൈവളങ്ങള്‍ ഇതാ…..

പുകയില കഷായം

അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

60 ഗ്രാം ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ഗോമൂത്രം കാന്താരി മുളക് മുശ്രിതം

ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.

നാറ്റപ്പൂച്ചെടി സോപ്പ്
മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.

‘െ്രെടക്കോഡര്‍മ്മ’ എന്ന മിത്രകുമിള്‍

മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ െ്രെടക്കോഡര്‍മ്മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള െ്രെടക്കോഡര്‍മ്മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.

‘സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

സനോജ് നായർ

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

6 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

7 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

8 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

8 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

8 hours ago