Kerala

വേനൽ ചൂടിൽ വാടി തളർന്ന് സംസ്ഥാനത്തെ ക്ഷീര മേഖല !സമാനകാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉത്പാദനത്തിൽ ഉണ്ടായത് 11.35 ശതമാനത്തിന്റെ ഇടിവ്

വേനൽ കടുത്തതോടെ സംസ്ഥാനത്ത് പാലുത്പാദനത്തിൽ വൻ ഇടിവ്. ഫെബ്രുവരിയിലെ കണക്കുപ്രകാരം മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 11.35 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് മിൽമയുടെ പ്രതിദിന സംഭരണം ശരാശരി 13.48 ലക്ഷം ലിറ്ററായിരുന്നുവെങ്കിൽ ഇക്കൊല്ലം സമാന കാലയളവിൽ ഇത് 11.95 ലക്ഷം ലിറ്ററായി ഇടിഞ്ഞു. മിൽമ കാലിത്തീറ്റ, പുല്ല്, ചോളത്തണ്ട് എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നുണ്ടെങ്കിലും പാൽ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കുന്നില്ല. കർഷകരുടെ കൊഴിഞ്ഞുപോക്കും ഉത്പാദനം കുറയാൻ കാരണമായി. അതെ സമയം പാലക്കാട് ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 5.41ശതമാനം വർധിച്ചിട്ടുണ്ട്

വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുന്നതിനാൽ ക്ഷീരകർഷകർക്കുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാൻ കഴിഞ്ഞ രണ്ടുവർഷമായി മിൽമ കാലാവസ്ഥാവ്യതിയാന ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയിലെയും ശരാശരി അന്തരീക്ഷ താപനില താലൂക്ക് അടിസ്ഥാനത്തിൽ നിർണയിച്ചിട്ടുണ്ട്. ഇതിൽക്കൂടുതൽ ചൂട് രേഖപ്പെടുത്തിയാൽ നാല് സ്ലാബുകളായി നഷ്ടപരിഹാരം ലഭിക്കും. ഒരാഴ്ച പാൽ കുറഞ്ഞാൽ കർഷകർക്ക് 400 രൂപ ലഭിക്കും.

പരമാവധി 30 ദിവസവും അതിന് മുകളിലും ചൂട് കൂടിനിന്നാൽ കർഷകന് ഒരു പശുവിന് 2000 രൂപ ഇൻഷുറൻസ് ലഭിക്കും. 110 രൂപയാണ് പ്രീമിയം. സബ്സിഡി കഴിച്ച് ഒരു പശുവിന് 50 രൂപയാണ് കർഷകൻ നൽകേണ്ടത്. പരമാവധി 10 പശുവിനാണ് സബ്സിഡി ലഭിക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്.

വിവിധ ജില്ലകളിലെ മിൽമയുടെ പ്രതിദിന പാൽ സംഭരണം (ലിറ്ററിൽ)

ജില്ല 2023 ഫെബ്രുവരി 2024 ഫെബ്രുവരി കൂടുതൽ/കുറവ് (ശതമാനത്തിൽ)

പാലക്കാട് 2,23,041 2,35,116 +5.41

വയനാട് 1,90,008 1,89,082 -0.48

കോഴിക്കോട് 76,694 64,569 -16

കണ്ണൂർ 58,481 46,222 -21

കാസർഗോഡ് 48,287 40,551 -16

മലപ്പുറം 50,731 50,142 -1.16

തിരുവനന്തപുരം 1,54,502 1,32,921 -14

കൊല്ലം 86,071 66,113 -23

ആലപ്പുഴ 72,851 57,132 -21.57

പത്തനംതിട്ട 43,600 31,405 -27.97

Anandhu Ajitha

Recent Posts

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

12 mins ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

21 mins ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

30 mins ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

42 mins ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

1 hour ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

2 hours ago