ദില്ലി: കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതിൽ ആശങ്കപെടേണ്ടതില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് .ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ ചേർന്ന യോഗത്തിലാണ് മന്ത്രി പങ്കെടുത്തത് .
വിഷയത്തിൽ ഒട്ടും ആശങ്കവേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു . ശരീര ഊഷ്മാവ് പരിശോധിക്കല്‍, ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേര്‍ന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി മന്ത്രിസഭയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
അതേസമയം, മന്ത്രിസഭാ യാേഗത്തിനുപുറമേ അണ്‍ലോക്കിന്റെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലും അമിത് ഷാ പങ്കെടുത്തിരുന്നു. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും പ്രധാന ഉദ്യോഗസ്ഥരുമായും തന്റെ സ്റ്റാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താറുണ്ട്. ഇവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ രോഗം ബാധയെ തുടർന്ന് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായുളള ഭൂമി പൂജയില്‍ അദ്ദേഹം പങ്കെടുക്കുന്നില്ലൊന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത് . ഇന്നലെ വൈകുന്നേരം അമിത് ഷാ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത് . ദില്ലിയിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…