തിരുവനന്തപുരം: കൊവിഡ് പഞ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലാക്കി തിരിച്ച് സര്‍ക്കാര്‍. രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. രോഗബാധയില്‍ ഒരേ തരം ജില്ലകളെ ഓരോ മേഖലയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്തെ നാല് മേഖലയാക്കാനുള്ള തീരുമാനത്തിന് കേന്ദ്രാനുമതി തേടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളാണ് ആദ്യ മേഖലയില്‍. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകള്‍ രണ്ടാം മേഖലയിലും, മൂന്നാം മേഖലയില്‍ ആലപ്പുഴ, തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളും നാലാം മേഖലയില്‍ കോട്ടയവും, ഇടുക്കിയും ഉള്‍പ്പെടും.
മലപ്പുറം, കാസര്‍കോട,് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ അതിതീവ്ര മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കര്‍ശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണില്‍ ഇളവുകള്‍ 24 ന് ശേഷമാകും ഉണ്ടാവുക.
ആലപ്പുഴ, തിരുവന്തപുരം, തൃശൂര്‍, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവര്‍ക്ക് സാധാരണ ജനജീവിതം അനുവദിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളു.
അതേസമയം, കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്. ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാന്‍ അനുമതി നല്‍കും.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…