തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍കരുതലുകളുടെ ഭാഗമായി ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കും. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.
ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയും വൈകിട്ട് അഞ്ചര മുതല്‍ ഏഴര വരെ മാത്രവുമായിരിക്കും തുറന്നിടുക. മാര്‍ച്ച് 31വരെയുള്ള ശനിയാഴ്ചകളില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അന്നദാനം ഒഴിവാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയുറകളും മാസ്കുകളും നല്‍കും.
ശബരിമല ക്ഷേത്രത്തിലെ ഉത്സവവും ചടങ്ങുകള്‍ മാത്രമായിട്ടായിരിക്കും നടത്തുക. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്കോ ഉത്സവത്തിന്റെ ഭാഗമായി പമ്പയില്‍ നടത്തുന്ന ആറാട്ടിലേക്കോ പ്രവേശനമുണ്ടാക്കില്ല.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…