ക്വലാലംപൂര്: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില് മലയാളികളടക്കം നാനൂറിലേറെ ഇന്ത്യക്കാര് ക്വലാലംപൂര് വിമാനത്താവളത്തില് കുടുങ്ങിക്കിടക്കുന്നു. ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില് നിന്നുമുള്ള വിമാന സര്വ്വീസുകള് റദ്ധാക്കിയതോടെ നിരവധി ആളുകളാണ് വിവിധ രാജ്യങ്ങളില് കുടുങ്ങി കിടക്കുന്നത്.
25ല് അധികം മലയാളികളാണ് സംഘത്തിലുള്ളത്. മാര്ച്ച് 16 മുതല് പ്രായമായവരും കൊച്ചു കുട്ടികളും വിദ്യാര്ഥികളും അടക്കമുള്ള സംഘം വിമാനത്താവളത്തില് കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യക്കാര് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില് വിമാനത്താവളത്തില്നിന്ന് ഒഴിയണമെന്ന് വിമാനത്താവള അധികൃതരുടെ കര്ശന നിര്ദേശം.
വിസ കാലാവധി കഴിഞ്ഞവരും സംഘത്തിലുണ്ട്. നിരവധി തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ഇവര് പറയുന്നത്. ഭക്ഷണത്തിനുള്ള കാശ് പോലും പലരുടെയും കൈവശമില്ലെന്നുംവിമാനത്താവളത്തില് നിന്ന് പുറത്താക്കിയാല് തിരിച്ച് എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും വിമാനത്താവളത്തില് കുടുങ്ങിക്കിടക്കുന്ന മലയാളികള് പറയുന്നു. ക്വലാലംപൂര് വിമാനത്താവളത്തിലെ ടെര്മിനല് വണ്ണിലാണ് മലയാളികളടക്കമുള്ള ഇന്ത്യന് സംഘം ഉള്ളത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…