Categories: Kerala

കൊവിഡ് 19: വിദേശ ടൂറിസ്റ്റുകളെ നിർബന്ധമായും പരിശോധിക്കും

കൊച്ചി: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്പിള്‍ പരിശോധന ഏര്‍പ്പെടുത്തി. സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരുടയും സാംപിള്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മാര്‍ഗരേഖ പരിഷ്‌കരിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിള്‍ എടുക്കും. ഇവര്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ ഐസൊലേഷനില്‍ കഴിയണം.

കേരളത്തില്‍ കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതാനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ 25 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ അയച്ചതില്‍ 579 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടി ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഈ മാസം അവസാനം വരെ കൊച്ചുവേളി – മംഗളൂരു സെന്‍ട്രല്‍ അന്തോദ്യ എക്‌സ്പ്രസ്സ് ഇരുവശത്തേക്കും സര്‍വീസ് നടത്തില്ല. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും ഇരുവശത്തെക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.

20ന് എറണാകുളത്ത് നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ ഉണ്ടാവില്ല. എറണാകുളം കായംകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളില്‍ മെമു ഓടില്ല. കൂടാതെ 12 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 14 ട്രെയിനുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ കുറഞ്ഞതിനാലും മുന്‍കരുതല്‍ എന്ന നിലയിലുമാണ് നടപടി.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

31 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

50 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago