Categories: India

നിങ്ങള്‍ക്ക് തീയതി നീട്ടാം, പക്ഷേ ശിക്ഷിക്കപ്പെടും; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ഇന്ന് ഒരു ഉദാഹരണമാണ് നടന്നിരിക്കുന്നതെന്നും എന്നാല്‍, ഇത് നേരത്തെ ആകാമായിരുന്നുവെന്നും രേഖ ശര്‍മ പറഞ്ഞു.

‘ഇന്ന് ഒരു ഉദാഹരണമാണ് നടന്നതെങ്കിലും ഇത് നേരത്തെ ആകാമായിരുന്നു. ഇപ്പോള്‍ ആളുകള്‍ക്ക് അറിയാം അവര്‍ ശിക്ഷിക്കപ്പെടുമെന്ന്, നിങ്ങള്‍ക്ക് തീയതി നീട്ടാം, പക്ഷേ നിങ്ങള്‍ ശിക്ഷിക്കപ്പെടും’രേഖ ശര്‍മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഇത് ചരിത്രപരമായ ദിവസമാണെന്നാണ് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചത്. ‘ഏഴ് വര്‍ഷത്തിന് ശേഷം നിര്‍ഭയക്ക് നീതി ലഭിച്ചിരിക്കുന്നു. അവളുടെ ആത്മാവിന് ഇന്ന് സമാധാനം ലഭിച്ചിരിക്കണം. നിങ്ങള്‍ കുറ്റം ചെയ്താല്‍ തൂക്കിലേറ്റപ്പെടുമെന്ന സന്ദേശമാണ് ബലാത്സംഗികള്‍ക്ക് രാജ്യം നല്‍കിയിരിക്കുന്നത്’ സ്വാതി പറഞ്ഞു

ന്ന് രാവിലെ 5.30 നായിരുന്നു നാല് പ്രതികളെയും തിഹാര്‍ ജയിലില്‍വെച്ച് തൂക്കിലേറ്റിയത്. എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ നടപ്പാക്കിയത്.

admin

Recent Posts

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

44 mins ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

2 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

2 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

3 hours ago