ലോക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഇന്ത്യൻ കോഫീ ഹൗസ് മാനേജർ ഉൾപ്പെടെ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു. കോർപറേഷൻ ഓഫീസ് കാന്റീൻ കൂടിയായ കോഫീഹൗസ് ബീച്ച് റോഡ് ശാഖയിലെ മാനേജർ മാനേജർ മനോജ്, ഭക്ഷണം കഴിച്ചവർ തുടങ്ങിയവർക്കെതിരേയാണ് കേസ്. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ പാർസൽ സർവീസിനു മാത്രമാണ് അനുമതി.
എന്നാൽ കോഫീഹൗസിനു കോർപറേഷനിലെ കൊവിഡ് വോളണ്ടിയർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഭക്ഷണം കഴിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് പുറത്തുനിന്നുള്ളവർക്കും ഭക്ഷണം വിളമ്പിയത്. മൂന്നുദിവസമായി ഇതു തുടങ്ങിയിട്ടെന്നാണ് പരാതിയുയർന്നത്. മുൻവശത്തെ വാതിൽ ഒഴിവാക്കി കോർപറേഷൻ വളപ്പിൽ നിന്നുള്ള വാതിലിലൂടെയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.
ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യം ലഭിച്ചതോടെ കൂടുതൽ ആളുകൾ എത്തി. ഇതോടെ മുൻവശത്ത് റോഡിനോടു ചേർന്ന ഭാഗത്തും ഭക്ഷണം നൽകാൻ തുടങ്ങി. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഭക്ഷണം വിളമ്പിയത്. ഇക്കാര്യം അറിഞ്ഞയുടൻ ഇടപെട്ട് ഭക്ഷണം വിളമ്പുന്നത് നിർത്തിവപ്പിച്ചതായി ടൗൺ പോലീസ് അറിയിച്ചു. തുടർന്നാണ് കേസെടുത്തത്. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…