10-coaches-of-lokmanya-tilak-jainagar-express-derailment-5-trains-canceled
ലക്നൗ: ലോക്ക്ഡൗണില് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന് യാത്ര തിരിച്ച ശ്രമിക് തീവണ്ടിക്ക് വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റോഡില്നിന്നു ഉത്തര് പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് വഴിതെറ്റി ഒഡീഷയിലെ റൂര്ക്കലയിലേക്ക് എത്തിയത്. ലോക്കോ പൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് റെയില്വേയുടെ വിശദീകരണം.
മഹാരാഷ്ട്രയില്നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ശ്രമിക് തീവണ്ടി 30 മണിക്കൂര് നീണ്ട യാത്രയ്ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂര്ക്കലയിലേക്കെത്തിയത്. യാത്രക്കാര് പോലും തീവണ്ടി റൂര്ക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
ലോക്കോ പൈലറ്റിന് റൂട്ടിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലായിരുന്നുവെന്നാണ് യാത്രക്കാര് ആരോപിക്കുന്നത്. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്വേ അറിയിച്ചിട്ടുണ്ട്. എന്നാല് തീവണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള് റെയില്വേ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഉംപുന് ദുരന്തത്തെ തുടര്ന്ന് ബംഗാളിലേക്ക് ഈ മാസം 26 വരെ ശ്രമിക് തീവണ്ടി വേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്ജി റെയില്വേയോട് ആവശ്യപ്പെട്ടു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…