ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ അതിര്‍ത്തിയില്‍ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാകിസ്ഥാന്‍ സേനാ വിന്യാസം ശക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് സേനാ നിക്കമെന്ന പാകിസ്ഥാന്റെ വിശദീകരണം വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഞായറാഴ്ച ജമ്മു കശ്മീരിലെ കേരാന്‍ മേഖലയില്‍ നുഴഞ്ഞു കയറ്റക്കാരും ഇന്ത്യന്‍ സേനയും ഏറ്റുമുട്ടിയിരുന്നു. പോരാട്ടത്തില്‍ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
ഐ എസ് കെ പി പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സൃഷ്ടിയാണെന്നും ഭീകരത ഏഷ്യയില്‍ വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ തന്ത്രങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അഫ്ഗാന്‍ ദേശീയ സുരക്ഷാ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യക്ക് നേരെ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ ആക്രമണ ശ്രമത്തെ അതീവഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ നടത്തുന്ന ഹീനമായ ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സേന സുസജ്ജരായി ജാഗ്രത പുലര്‍ത്തുകയാണെന്നും യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…