ദില്ലി: കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്ബ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള റെയില്‍വേ കോച്ചുകളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പങ്കുവച്ചു. വാഷ് ബേസിനുകളിലും കക്കൂസിലും സീറ്റുകളിലും ബെര്‍ത്തുകളിലും ലഘുഭക്ഷണം വയ്ക്കാനുള്ള മേശകളിലും ഗ്ലാസ് വാതിലുകളിലും തറയിലും പ്രത്യേക നാനോ സ്ട്രക്ചേഡ് ടൈറ്റാനിയം ഡൈയോക്സൈഡ് പൂശിയിരിക്കുന്നു.
മനുഷ്യ സ്പര്ശമേല്ക്കാവുന്ന ഇടങ്ങളിലെല്ലാം ഈ കോട്ടിങ് ചെയ്തിട്ടുണ്ടെന്നു റെയില്‍വേ പറയുന്നു. എയര്‍ കണ്ടീഷനുള്ളതും അല്ലാത്തതുമായ രണ്ട് കോച്ചുകളുടെ ദൃശ്യങ്ങളാണ് മന്ത്രി പുറത്തു വിട്ടത്. പുതിയ കോച്ചിലെ പൈപ്പുകള്‍ തുറക്കാന്‍ ഇനി കൈവേണ്ട, കാലുകൊണ്ട് ചവിട്ടിയാല്‍ മതി. സോപ്പ് ഡിസ്പെന്‍സറുകളും കക്കൂസിന്റെ വാതിലും ഫ്ളഷും വാതിലിന്റെ പൂട്ടും കാലുകൊണ്ടു തുറക്കാം.
കൈപ്പിടികളിലും വാതിലിന്റേയും ജനലിന്റേയും പാളികളിലും ചെമ്പ് പൂശിയിരിക്കുന്നു. ചെമ്പ് പ്രതലത്തില്‍ വൈറസിന് അധികനേരം നില്ക്കാനാവില്ലെന്ന കാരണത്താലാണിത്. പ്ലാസ്മാ വായു ശുദ്ധീകരണം, ടൈറ്റാനിയം ഡൈഓക്സൈഡ് പൂശിയ പ്രതലങ്ങള്‍ എന്നിവയാണ് ഭാവിയിലെ ട്രെയിനുകളിലുണ്ടാകുക.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…