തൃശൂര്‍: കോവിഡ് ബാധയെന്ന് സംശയത്തെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. 49കാരനായ പവിത്രനാണ് കോവിഡ് ബാധിതനാണെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയത്. ഭാര്യയെയും മക്കളെയും ഗാര്‍ഹിക നിരീക്ഷണത്തില്‍ വയ്ക്കണമെന്നും ഇയാള്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.അതേസമയം പവിത്രന് സാധാരണ പനി മാത്രമാണെന്നായിരുന്നു സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നു സ്ഥിരീകരിച്ചത്.
ഇയാൾ ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി ഇടപെട്ടിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ പവിത്രന് വെള്ളിയാഴ്ച രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയില്‍ പോയതാണ്. തുടർന്ന് തനിക്ക് കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വന്നിരിക്കുകയാണെന്ന് ഇയാള്‍ ഫോണിലൂടെ വീട്ടുകാരെ അറിയിച്ചു. പിന്നീട് ഫോണ്‍ ഓഫ് ആയി. ഇന്നലെ രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…