തിരുവനന്തപുരം : പൂന്തുറയിൽ രോഗ വ്യാപനമുണ്ടായത് ഇതര സംസ്ഥാനക്കാരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ നിന്നും നിരവധി പേർ വ്യാപാരത്തിന് എത്തുന്നുണ്ടെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരോട് ഇടപെടുന്നതില്‍ ശ്രദ്ധ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകുമെന്നും തിരുവനന്തപുരം നഗരത്തില്‍ ഇത്രയേറെ രോഗം പകര്‍ന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാലു ക്ലസ്റ്ററുകളില്‍ നിന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് രോഗം തിരുവനന്തപുരത്താണ് ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ഒരാളില്‍ നിന്നും ഒരുപാട് ആളുകളിലേക്ക് രോഗം പടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സൂപ്പര്‍ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പര്‍ക്കവും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേ സമയം പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. ഭക്ഷണം വാങ്ങാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ പ്രതിക്ഷേധം. സ്ഥലത്ത് പോലീസുമായി ജനങ്ങള്‍ സംഘര്‍ഷത്തിന് മുതിര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി ശാന്തമാണ്.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…