ദില്ലി : കോവിഡ് കണ്ടെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ദില്ലി അതിര്‍ത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാം മേദാന്ത മെഡിസിറ്റിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയാണ് ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഇവരെ അവസാനനിമിഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോള്‍ത്തന്നെ ഇവരുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. ഇന്നലെയാണ് ഈ നഴ്‌സിന് കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. ഇതിന് പിന്നാലെയായിരുന്നു മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ മേദാന്ത ആശുപത്രി അധികൃതര്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…