ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ വ്യക്തമാക്കി. ”സെക്ഷന്‍ 163 നിലവിലുണ്ട്. അതിനാല്‍ പ്രതിഷേധങ്ങള്‍ അനുവദനീയമല്ല,” – ദില്ലി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ പറഞ്ഞു.
ജന്തര്‍ മന്തറിലോ ദല്‍ഹിയിലെ മറ്റേതെങ്കിലും സ്ഥലത്തോ നടക്കുന്ന ഒത്തുചേരലുകള്‍ നിയമവിരുദ്ധമായി കണക്കാക്കുമെന്നും, ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകുമെന്നും അവര്‍ വ്യക്തമാക്കി.
”നിങ്ങളുടെ സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും പരിഗണിച്ച് നിയമവിരുദ്ധമായ ഈ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം,” – സൃഷ്ടി പാണ്ഡെ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരാമെന്നും ഡിസിപി മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…