മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചല്‍ അഗര്‍വാള്‍. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചല്‍. അച്ഛന്‍ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാന്‍ പോലും കഷ്ടപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് ആഞ്ചല്‍ അഗര്‍വാള്‍ തന്റെ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. ഇന്ന് ആഞ്ചല്‍ അഗര്‍വാള്‍ വ്യോമസേനയുടെ ഭാഗമാണ്.
2013ല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ രക്ഷാപ്രവര്‍ത്തനം കണ്ടാണ് വ്യോമസേനയുടെ അംഗമാകണമെന്ന സ്വപ്നം ആഞ്ചലിന് ഉണ്ടായത്. അന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആഞ്ചല്‍.
തന്റെ ആഗ്രഹം സഫലമാക്കാന്‍ നിരവധി പ്രതിസന്ധികള്‍ ആഞ്ചലിന് മുന്നില്‍ ഉണ്ടായിരുന്നു. ചായക്കടക്കാരനായ അച്ഛന്‍ എങ്ങനെ തന്നെ പഠിപ്പിക്കാനുള്ള ഭീമമായ തുക താങ്ങുമെന്നതും ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഇതെല്ലം ആഞ്ചല്‍ തരണംചെയ്തു. 6 ലക്ഷം പേര്‍ എഴുതിയ പ്രവേശന പരീക്ഷയില്‍ ആഞ്ഞലും പ്രവേശനം നേടി.
മധ്യപ്രദേശില്‍ നിന്ന് പ്രവേശനം നേടിയ ഒരേയൊരാളായിരുന്നു ആഞ്ചല്‍ അഗര്‍വാള്‍. ചായക്കട നടത്തുന്ന അച്ഛന്‍ സുരേഷ് ഗംഗാള്‍ മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തിലാണ്. തന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും കുട്ടികളുടെ പഠനത്തെ ബാധിക്കാന്‍ താന്‍ അനുവദിച്ചിരുന്നില്ലെന്ന് അച്ഛന്‍ പറയുന്നു. ഇദ്ദേഹത്തിന് ആഞ്ചലിനെ കൂടാതെ രണ്ട് മക്കള്‍കൂടിയുണ്ട്. ഒരാള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും. മറ്റൊരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്.
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…