ചീറിപ്പായുന്നവർക്ക് മുട്ടൻ പണി വരുന്നു.ഇത് വരെ കുടുങ്ങിയത് അര ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: ആ​രും നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി ലോക്ക് ഡൗണ്‍ കാലത്ത് ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞവര്‍ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു മു​ക​ളി​ൽ സ്​​പീ​ഡി​ൽ ചീ​റി​പ്പാ​ഞ്ഞ ഒരു ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ക്ക് എതിരായാണ് നടപടി വരുന്നത്.

പൊ​ലീ​സും ​മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പും വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി​യ വാഹനങ്ങള്‍ക്ക് എതിരെയുള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ തു​​ട​ക്ക​മാ​യി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാ​ര്‍ച്ച് 24 മു​ത​ല്‍ മേ​യ് 10വ​രെയുള്ള കാ​ല​യ​ള​വി​ല്‍ കാ​സ​ര്‍കോ​ട് മു​ത​ല്‍ കൊ​ച്ചി വ​രെ റോ​ഡു​ക​ളി​ല്‍ ചീ​റി​പ്പാ​ഞ്ഞ 54,000 ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. എന്നാല്‍ ഇതില്‍ പല​രും അ​വ​ശ്യ​സ​ർ​വീ​സ്, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണെ​ന്നാ​ണ്​ വി​വ​രം.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കൊ​ച്ചി വ​രെ ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ അ​ര​ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യ​താ​യാ​ണ്​ റിപ്പോര്‍ട്ടുകള്‍. കൊ​ച്ചി ഉ​ൾ​പ്പെടു​ന്ന ഉ​ത്ത​ര മേ​ഖ​ല​യി​ലൂ​ടെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ചീ​റി​പ്പാ​ഞ്ഞ​തെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. തി​രു​വ​ന​ന്ത​പു​രം ഉ​ള്‍പ്പെ​ടു​ന്ന ദ​ക്ഷി​ണ​മേ​ഖ​ല​യി​ല്‍ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​മ​റ നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.

കോ​വി​ഡ്​ ചെ​ക്കി​ങ്​​ പോ​യ​ൻ​റു​ക​ൾ​ക്ക്​ സ​മീ​പ​ത്തെ കാ​മ​റ​ക​ളി​ലും പ​ല​രും കു​ടു​ങ്ങി​യി​ട്ടു​ണ്ട്. കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള വേ​ഗ​നി​യ​ന്ത്ര​ണ​മാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​മി​ത​വേ​ഗ​ത്തി​ന്​​ നോ​ട്ടീ​സ്​ ല​ഭി​ക്കു​ന്ന​വ​ർ പി​ഴ​യാ​യി കു​റ​ഞ്ഞ​ത്​ 1500 രൂ​പ അ​ട​​ക്കേ​ണ്ടി വ​രും എന്നാണ് റിപ്പോര്‍ട്ടുകള്‍.

admin

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

5 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

6 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

6 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

6 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

7 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

8 hours ago