ചൂടിൽ വലഞ്ഞ കേരളത്തിന് ആശ്വാസമാകുമോ മഴ? ബംഗാൾ ഉൾക്കടലിൽ കാലാവസ്ഥാ മാറ്റത്തിന് കളമൊരുങ്ങുന്നു.വടക്കൻ ആൻഡമാൻ കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സെപ്റ്റംബർ 11ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വരും ദിവസങ്ങളിൽ മഴയുടെ സാധ്യത ഉയരുകയാണ്. അടുത്ത ദിവസങ്ങളിൽ ചില ജില്ലകളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ടത് ചൂടിൽ നിന്ന് മഴയിലേക്കുള്ള പെട്ടെന്നുള്ള മാറ്റമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനില കേരളത്തിൽ അനുഭവപ്പെട്ടിരുന്നു. അതിന് പിന്നാലെ മഴ ശക്തമാകുന്നത് കാലാവസ്ഥയിൽ വലിയ വ്യതിയാനമാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഇത് തുലാവർഷം എത്തിയെന്നർത്ഥമല്ല. നിലവിലെ മഴ കാലവർഷത്തിന്റെ അവസാനഘട്ടത്തിലെ മാറ്റങ്ങളും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയും ഉൾപ്പെടെയുള്ള വിവിധ കാലാവസ്ഥാ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.
അതിനാൽ അടുത്ത ദിവസങ്ങളിൽ മഴ ലഭിച്ചാലും, അത് തുടർച്ചയായ മഴയാകുമോ, ശക്തമായ മഴയായി മാറുമോ എന്നത് ന്യൂനമർദത്തിന്റെ തുടർ സഞ്ചാരത്തെയും ശക്തിയെയും ആശ്രയിച്ചിരിക്കും. ചൂട്… പിന്നെ മഴ…
ബംഗാൾ ഉൾക്കടലിലെ പുതിയ മാറ്റം കേരളത്തിന്റെ കാലാവസ്ഥയിലും പ്രതിഫലിക്കുമോ?
അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ നീക്കങ്ങളാണ് ഇനി നിർണായകം.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…