Categories: International

ചൊവ്വ തേടി അറബ്‌ലോകം;അൽ-അമൽ കുതിച്ചുയർന്നു

ചൊവ്വയിലേക്ക് യു എ ഇയുടെ വിജയകുതിപ്പ്. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയിൽ കൗണ്ട്ഡൗണിനും ലോകം സാക്ഷിയായി.

അൽ അമൽ അഥവാ ഹോപ്പ് എന്നാണ് ഈ ചൊവ്വാ പര്യവേഷണത്തിന് പേര്. യു എ ഇയുടെ മാത്രമല്ല പേര് പോലെ അറബ് ലോകത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഈ ദൗത്യം. യു എ ഇയുടെ അഞ്ചുവർഷം നീണ്ട കാത്തിരിപ്പാണ് ഇന്ന് പുലർച്ചെ തനേഗാഷിമ സ്പേസ് സെന്ററിൽ നിന്ന് നിശ്ചയിച്ചതിലും നാല് മിനിറ്റ് നേരത്തേ വാനിലേക്ക് കുതിച്ചുയർന്നത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ ശ്വാസമടക്കി പിടിച്ചിരുന്നവരുടെ മുഖത്ത് വിജയത്തിന്റെ ചിരി സമ്മാനിച്ച കുതിപ്പ്.

മണിക്കൂറിൽ 1,21,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റർ താണ്ടിവേണം ഹോപ്പിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താൻ. അടുത്തവർഷം ഫെബ്രുവരി വരെ ഏഴ് മാസം സമയമെടുക്കും അതിന്. രൂപീകരണത്തിന്റെ അമ്പതാംവാർഷികമായ 2021 യു എ ഇ അവിസ്മരണീയമാക്കുക അങ്ങനെയാണ്. ഒരു ചൊവ്വാവർഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്പൂർണചിത്രം പകർത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും. signoff2117 ൽ ചൊവ്വയിൽ ആദ്യ നഗരം പ്രഖ്യാപിച്ച യു എ ഇയുടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടിയാണ് ഹോപ്പ് പ്രോബ്.

admin

Recent Posts

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

10 mins ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

31 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

35 mins ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

1 hour ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

1 hour ago