Categories: KeralaPolitics

ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്കോ?

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാന്‍ സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്ക് മാറ്റാന്‍ ആലോചന.

സാലറി ചലഞ്ചിന് ബദല്‍ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുന്നതായാണ് വിവരം. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഉണ്ടാകുക.

ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് എന്ന ആശയത്തോട് എതിരഭിപ്രായങ്ങള്‍ തുടക്കം തൊട്ടെ ഉയര്‍ന്നിരുന്നു. മാത്രമല്ല എല്ലാവരുടേയും സാലറി പിടിച്ചെടുക്കുക എന്നത് പ്രായോഗികവും അല്ല. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത് 1500 കോടി രൂപമാത്രമാണ്.

12 ശതമാനം ഡിഎ കുടിശിക കണക്കാക്കിയാല്‍ അത് 2700 കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാ ജീവനക്കാരും പൂര്‍ണ്ണമനസോടെ സാലറി ചാലഞ്ചില്‍ പങ്കെടുത്താലും പരമാവധി 2300 കോടി രൂപയുമാണ്.

ഇക്കാര്യത്തില്‍ മന്ത്രിസഭ യോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഏതായാലും സാലറി ചലഞ്ചിന് നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നു എന്ന് തന്നെയാണ് നിലവിലെ സൂചന.

admin

Recent Posts

‘എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് എം ബി രാജേഷ് പരിശോധിക്കണം’; പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട്:ബാർ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ്…

52 seconds ago

മാസങ്ങൾ നീണ്ട പ്രചാരണം അവസാനിച്ചാൽ രണ്ടു ദിവസത്തെ ധ്യാനത്തിന് പ്രധാനമന്ത്രി; ഇത്തവണ ധ്യാനമിരിക്കുക കന്യാകുമാരി വിവേകാനന്ദ പാറയിൽ; ജില്ലയിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ പതിവ് പോലെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ അദ്ദേഹം ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത് കന്യാകുമാരി…

56 mins ago

പെരിയാറിലെ വിഷം കലക്കലിന് അവസാനമില്ലേ? വീണ്ടും മീനുകള്‍ ചത്തു പൊങ്ങി; വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്ന് നാട്ടുകാര്‍

പെരിയാർ നദിയിൽ വീണ്ടും മീനുകൾ ചത്തു പൊങ്ങി. ചൂർണിക്കര ഇടമുള പാലത്തിൻറെ സമീപത്താണ് മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ നദിയിൽ കുളിക്കാൻ…

1 hour ago

ബാർ കോഴ കേസ് ; ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും! പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: ബാർ കോഴ കേസിൽ അന്വേഷണസംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. അനിമോൻ ശബ്ദസന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.…

2 hours ago

മഴ കനക്കുന്നു ! വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ;ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ,…

2 hours ago