Featured

മാസങ്ങൾ നീണ്ട പ്രചാരണം അവസാനിച്ചാൽ രണ്ടു ദിവസത്തെ ധ്യാനത്തിന് പ്രധാനമന്ത്രി; ഇത്തവണ ധ്യാനമിരിക്കുക കന്യാകുമാരി വിവേകാനന്ദ പാറയിൽ; ജില്ലയിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ പതിവ് പോലെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ അദ്ദേഹം ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത് കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ പാറയാണ്. ഈ മാസം മുപ്പത്തിനാണ് ജൂൺ ഒന്നിന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുക. മുപ്പതിന് വൈകുന്നേരം തന്നെ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗ്ഗം കന്യാകുമാരിയിലേക്ക് പോകും. മെയ് മുപ്പത് വൈകുന്നേരത്തോടെ കന്യാകുമാരിയിൽ എത്തുന്ന അദ്ദേഹം ജൂൺ ഒന്ന് ഉച്ചവരെ അവിടെ ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കന്യാകുമാരി ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോഴും അദ്ദേഹം ധ്യാനത്തിന് പോയിരുന്നു. അന്ന് അദ്ദേഹം കേദാർനാഥ് ക്ഷേത്രത്തിലെ ഒരു ഗുഹയാണ് ധ്യാനത്തിന് തെരഞ്ഞെടുത്തത്. 2019 ൽ ബിജെപിയ്ക്ക് 303 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. ഇത്തവണ 370 ലധികം സീറ്റുകൾ ബിജെപിക്ക് നേടാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഉത്തരേന്ത്യയിലെ കോട്ടകൾ നിലനിർത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടുക എന്നതായിരുന്നു പാർട്ടിയുടെ പ്രചാരണ തന്ത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖം.

രാജ്യത്തുടനീളം പ്രചാരണത്തിനായി നിരന്തരം മോദി യാത്രചെയ്തു. നൂറുകണക്കിന് റാലികളിൽ പങ്കെടുത്ത് അദ്ദേഹം നേരിട്ട് ജനങ്ങളോട് സംവദിച്ചു. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ പച്ചക്കള്ളമെന്ന് സ്ഥാപിക്കാൻ മോദിയുടെ റാലികൾക്കായി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺഗ്രസ് പ്രകടനപത്രികയിലെ അപകടകരമായ പ്രീണന വാഗ്‌ദാനങ്ങൾ ജനമദ്ധ്യത്തിൽ ചർച്ചയ്ക്ക് വയ്ക്കാൻ മോദിക്ക് സാധിച്ചതായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. പ്രചാരണത്തിലുടനീളം ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും തമിഴ്‌നാടിന് അദ്ദേഹം നൽകിയ പ്രാധാന്യം ഏറെ ചർച്ചയായിരുന്നു. ധ്യാനത്തിനായി കന്യാകുമാരിയിലെത്താൻ എടുത്ത തീരുമാനത്തിലൂടെ തെരഞ്ഞെടുപ്പിന് ശേഷവും മോദി തമിഴ്‌നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.

B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

36 minutes ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

2 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

2 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

2 hours ago