ചെന്നൈ :- തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനും കോവിഡ് 19 സ്ഥിരീകരിച്ചു . ജില്ലയിലെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം . കടുത്ത
ശ്വാസ തടസം നേരിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു . ചെന്നൈയിലും ധര്മ്മപുരിയിലും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന മന്ത്രിയാണ് ഇദ്ദേഹം .
ഇദ്ദേഹത്തിന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫിസിലും കോവിഡ് റിേപ്പാര്‍ട്ട് ചെയ്തിരുന്നു .പ്രൈവറ്റ് സെക്രട്ടറിയായ ബി ജെ ദാമോദരൻ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെ എടപ്പാടി പളനിസാമിയുടെ ഓഫീസിലെ ഒൻപതുപേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് .
ഇതോടെ തമിഴ്‌നാട്ടിൽ ചെന്നൈയുൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക് ഡൗൺ. ഈ മാസം 30 വരെ യാണ് ലോക്ക് ഡൗൺ . ലോക് ഡൗണിനെ തുടർന്ന് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു . പലചരക്ക് – പച്ചക്കറി കടകൾ ഉച്ചയ്ക് രണ്ട് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല . ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ മാത്രം .
ഇതിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് 336 പേർ കൂടി മരിച്ചു . ഇതോടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12,573 ആയി വർധിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രോഗബാധിതരുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. നിലവിൽ 1,63,248 പേരാണ് ചികിത്സയിലുള്ളത്. 2,04,711 പേര്‍ രോഗമുക്തി നേടിതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം .
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…