Monday, May 20, 2024
spot_img

തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് ; ചെന്നൈയുൾപ്പെടെ നാല് ജില്ലകളിൽ സമ്പൂർണ ലോക് ഡൗൺ; ആശങ്ക വർധിക്കുന്നു

ചെന്നൈ :- തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനും കോവിഡ് 19 സ്ഥിരീകരിച്ചു . ജില്ലയിലെ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം . കടുത്ത
ശ്വാസ തടസം നേരിട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു . ചെന്നൈയിലും ധര്മ്മപുരിയിലും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന മന്ത്രിയാണ് ഇദ്ദേഹം .

ഇദ്ദേഹത്തിന് പുറമെ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫിസിലും കോവിഡ്​ റി​േപ്പാര്‍ട്ട്​ ചെയ്തിരുന്നു .പ്രൈവറ്റ്​ സെക്രട്ടറിയായ ബി ജെ ദാമോദരൻ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്​തിരുന്നു. ഇതോടെ എടപ്പാടി പളനിസാമിയുടെ ഓഫീസിലെ ഒൻപതുപേർക്കാണ് കോവിഡ് വൈറസ് ബാധ ​ സ്​ഥിരീകരിച്ചിട്ടുള്ളത് .

ഇതോടെ തമിഴ്‌നാട്ടിൽ ചെന്നൈയുൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക് ഡൗൺ. ഈ മാസം 30 വരെ യാണ് ലോക്ക് ഡൗൺ . ലോക് ഡൗണിനെ തുടർന്ന് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു . പലചരക്ക് – പച്ചക്കറി കടകൾ ഉച്ചയ്ക് രണ്ട് മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല . ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ മാത്രം .

ഇതിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് 336 പേർ കൂടി മരിച്ചു . ഇതോടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12,573 ആയി വർധിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക്​ പുതിയതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രോഗബാധിതരുടെ എണ്ണം 3,80,532 ആയി ഉയര്‍ന്നു. നിലവിൽ 1,63,248 പേരാണ്​ ചികിത്സയിലുള്ളത്​. 2,04,711 പേര്‍ രോഗമുക്തി നേടിതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം .

Related Articles

Latest Articles