Categories: Kerala

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും. മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും. ബണ്ട് കോളനിയിൽ രോഗം റിപ്പോർട്ട് ചെയ്തത് അപകടകരമാണ്. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

നേരത്തെ പൊലീസ് ആസ്ഥാനത്ത ഒരു ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സേനാംഗങ്ങൾ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി കർശമനമാക്കിയത്. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളിൽ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സർക്കുലറിലുണ്ട്.

admin

Recent Posts

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം !പൂജക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല ; നാളെ മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…

3 mins ago

അവസരം കിട്ടിയിട്ടും ഹരിയാനയിൽ ബിജെപി സർക്കാരിനെ തൊടാൻ കോൺഗ്രസ് ഭയക്കുന്നതെന്തിന്

മാർച്ചിൽ സർക്കാരിനെതിരെ വെറുതെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ കോൺഗ്രസിന് വിനയായി I BJP HARIYANA

14 mins ago

എകരൂലിലെ 61-കാരന്റെ മരണം കൊലപാതകം ! മർദിച്ചു കൊലപ്പെടുത്തിയത് മകൻ തന്നെയെന്ന് പോലീസ്

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിന്റെ(61) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേവദാസിന്റെ…

20 mins ago

നടന്നത് ലക്ഷങ്ങളുടെ കോഴയിടപാട് ! പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കോഴപ്പണക്കേസിൽ കുരുക്കിലായ സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്ത് ബന്ധം I CSI BISHOP

1 hour ago

കാട്ടാക്കടയില്‍ വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! ഭർത്താവിനെ കാണാനില്ല ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ…

1 hour ago

എയര്‍ ഇന്ത്യ പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; മാനേജ്‌മെന്റും ജീവനക്കാരുമായും ചര്‍ച്ച നടത്തും ; മുപ്പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടസ്

ദില്ലി :എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും…

1 hour ago