Categories: Covid 19

തലസ്ഥാന ജില്ലയിൽ അതീവഗുരുതര സാഹചര്യം ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർക്ക് കോവിഡ്, സർജറി വിഭാഗം അടച്ചു പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഇവിടുത്തെ സര്‍ജറി വാര്‍ഡും അടച്ചിരിക്കുകയാണ്.

നിലവിൽ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കോവിഡ് രോഗികളാല്‍ നിറ‍ഞ്ഞിരിക്കുകയാണ്. വർക്കല എസ്ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്. രോഗപ്പകർച്ച കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്.

ജില്ലയിൽ ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാസൗകര്യം വിപുലപ്പെടുത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകും. കൺവൻഷൻ സെന്‍ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സ്റ്റേഡിയത്തിന്‍റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തിൽ രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

12 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

13 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

15 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

15 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

16 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

16 hours ago